ജന്മംകൊണ്ട് മുസ്ലീം... ജീവിയ്ക്കുന്നത് സ്വവര്‍ഗ്ഗാനുരാഗിയായി, ഓര്‍ലാന്‍ഡോയിലെ റിസ്വാന്‍
ഓര്‍ലാന്‍ഡോ: രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ നൈറ്റ് ക്ലബ്ബില്‍ കൂട്ടക്കൊല നടന്നത്. 49 പേരാണ് അക്രമിയുടെ തോക്കിന് ഇരയായത്. ഒമര്‍ മറ്റീന്‍ എന്ന ചെറുപ്പക്കാരനായിരുന്നു കൂട്ടക്കൊല നടത്തിയത്.
ഒമര്‍ മറ്റീന്‍ ഐസിസിന്റെ പോരാളിയാമെന്ന് പറയുന്നു. അയല്‍ കടുത്ത മതവിശ്വാസിയാണെന്നും സ്വവര്‍ഗ്ഗാനുരാഗത്തെ എതിര്‍ത്തിരുന്നതായും പറയുന്നു. എന്താണ് സത്യമെന്ന് ഇനിയും തെളിയേണ്ടിയിരിക്കുന്നു.
എന്നാല്‍ റിസ്വാന്‍ സമാന് പറയാം... താന്‍ ജന്മം കൊണ്ട് ഒരു മുസ്ലീം ആണെന്ന്, ജീവിയ്ക്കുന്ന ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന്! അതേ, ഓര്‍ലാന്‍ഡോ സ്വദേശിയായ റിസ്വാന്‍ ഇപ്പോഴും ആ കൂട്ടക്കൊലയുടെ രക്തം മണക്കുന്ന ഓര്‍മകൡ നിന്ന് മുക്തനായിട്ടില്ല.

ഒരു മുസ്ലീം ആയിട്ട് തന്നെയാണ് ഇസ്വാന്‍ ജീവിയ്ക്കുന്നത്. മതാചാരങ്ങള്‍ അയാള്‍ പിന്തുടരുന്നുണ്ട്. പക്ഷേ ഒരു സ്വവര്‍ഗ്ഗാനുരാഗിയായ താന്‍ ഇസ്ലാമിനാല്‍ തെറ്റിദ്ധരിയ്ക്കപ്പെടുന്നുണ്ടോ എന്ന ആശങ്കയുണ്ട് അയാള്‍ക്ക്.
ഇസ്ലാമിന്റെ പേരിലാണ് ഐസിസ് സ്വവര്‍ഗ്ഗാനുരാഗികളെ വേട്ടയാടുന്നത്. എന്നാല്‍ ഐസിസും ഇസ്ലാമും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നും റിസ്വാന്‍ പറയുന്നു.
ബിബിസിയിലെ രജനി വൈദ്യനാഥനുമായി റിസ്വാന്‍ നടത്തിയ സംഭാഷണം ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയായിക്കൊണ്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications