കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 ശതമാനം സ്ത്രീകളും ലൈംഗീക സുരക്ഷ അവഗണിക്കുന്നു; കാരണം കേട്ടാല്‍ ഞെട്ടും!

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ 46 ശതമാനം സ്ത്രീകള്‍ക്കും ലൈംഗീക സുരക്ഷ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പല സ്ത്രീകളും സുരക്ഷിതവും ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ താല്‍പ്പര്യം മാനിച്ച് മാറ്റിവെക്കാറാണ് പതിവെന്നും സര്‍വ്വെ പറയുന്നു.

ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരെ ശാരീരിക ലൈംഗീക പീഡനങ്ങള്‍ക്ക് വിധേയമാക്കാറുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ദില്ലി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ നാഷണല്‍ ഹെല്‍ത്ത് ഫാമിലി സര്‍വ്വേയാണ് വിവരം പുറത്ത് വിട്ടത്.

ഭര്‍ത്താവിന്റെ താത്പര്യം

ഭര്‍ത്താവിന്റെ താത്പര്യം

പല സ്ത്രീകളും സുരക്ഷിതവും ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ താത്പര്യം മാനിച്ച് മാറ്റിവെക്കാറാണ് പതിവെന്ന് സര്‍വ്വെ പറയുന്നു

മാനദണ്ഡങ്ങള്‍ പാലിക്കാറില്ല

മാനദണ്ഡങ്ങള്‍ പാലിക്കാറില്ല

സര്‍വ്വെയിലെ 40 ശതമാനം വിട്ടമ്മമാരും പ്രതികരിച്ചത് ഭര്‍ത്താവ് സമ്മതിക്കാത്തതിനാല്‍ തങ്ങള്‍ സുരക്ഷിത ലൈംഗീകതയ്ക്കായുള്ള മാനദണ്ഡങ്ങള്‍ പാലിക്കാറില്ല എന്നായിരുന്നു.

ഗര്‍ഭനിരോധന ഉറകള്‍

ഗര്‍ഭനിരോധന ഉറകള്‍

ലൈംഗീകതയില്‍ പങ്കാളിക്ക് ഇഷ്ടമില്ലാത്തതിനാല്‍ ഗര്‍ഭ നിരോധന ഉറകള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാറില്ലെന്നും വീട്ടമ്മമാര്‍ പറയുന്നു.

അതിക്രമങ്ങള്‍

അതിക്രമങ്ങള്‍

വീട്ടമ്മമാരില്‍ 40 ശതമാനത്തോളം ഭാര്യമാരും ഭര്‍ത്താക്കന്മാരില്‍ നിന്നും ശാരീരിക, ലൈംഗീക അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നതായി സര്‍വ്വെ വ്യക്തമാക്കുന്നു.

ഒരിക്കലെങ്കിലും

ഒരിക്കലെങ്കിലും

500 സ്ത്രീകള്‍ പങ്കെടുത്ത സര്‍വ്വെയില്‍ 35 ശതമാനം സ്ത്രീകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗീക ശാരീരിക പീഢനത്തിന് വിധേയരായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞു.

നിര്‍ബന്ധിത ലൈംഗീകത

നിര്‍ബന്ധിത ലൈംഗീകത

സര്‍വ്വെയില്‍ 39 ശതമാനവും തങ്ങള്‍ നിര്‍ബന്ധിത ലൈംഗീകതയ്ക്കും ലൈംഗീക പീഡനങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്ന് പ്രതികരിച്ചു.

മോശം പെരുമാറ്റം

മോശം പെരുമാറ്റം

സര്‍വ്വെയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 33 ശതമാനം സ്ത്രീകളും ഭര്‍ത്താവിന്റെ മോശം സംസാരത്തിന് വിധേയരായിട്ടുണ്ടെന്ന് പറഞ്ഞു.

ശാരീരിക പീഡനം

ശാരീരിക പീഡനം

23 ശതമാനം ഭാര്യമാരും ശാരീരിക പീഡനത്തിന് വിധേയരായിട്ടുണ്ടെന്ന് സര്‍വ്വെ പറയുന്നു.

തിരിച്ചും ഉണ്ട്

തിരിച്ചും ഉണ്ട്

സര്‍വ്വെയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 12 ശതമാനം ഭാര്യമാര്‍ മാത്രമാണ് ഭര്‍ത്താവിനെ തിരിച്ചടിച്ചിട്ടുള്ളത്.

പരാതിപെട്ടില്ല

പരാതിപെട്ടില്ല

സര്‍വ്വെയില്‍ 88 ശതമാനം സ്ത്രീകളും ഇതിനെതിരെ പ്രതികരിക്കാത്തവരാണ്.

English summary
While successive governments have embarked on several schemes to propagate safe sex and population control, there is little to show in terms of results. In a shocking revelation, a report published in the Indian Journal of Community Medicine’s latest issue claims that about 46 per cent women face sexual and physical violence from their husbands over disagreements about safe sex.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X