വൈദിക പഠന വിദ്യാര്‍ത്ഥി പോണ്‍ ചിത്രീകരണത്തിന് പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമം നടത്തി
കാലിഫോര്‍ണിയ: ഒഹായോ സെമിനാരിയില്‍ വൈദിക പഠന വിദ്യാര്‍ത്ഥിയായ 23കരാന്‍ അറസ്റ്റില്‍. ലൈംഗിക ആവശ്യത്തിന് വേണ്ടി മൂന്ന് വയസ്സുളള കുട്ടിയെ മെക്‌സികോയില്‍ നിന്നും ദത്തെടുക്കാന്‍ ശ്രമം നടത്തിയ കുറ്റത്തിനാണ് ജോയല്‍ റൈറ്റ് അറസ്റ്റിലായത്.
സാന്‍ഡിയാഗോ എയര്‍പോര്‍ട്ടില്‍ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊളംബസിലെ പോന്റിഫിക്കല്‍ കോളേജില്‍ വൈദിക പഠനം നടത്തുന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ ജോയല്‍.

ലൈംഗിക അടിമയെ ദത്തെടുക്കല്‍
ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മൂന്ന് വയസ്സിന് താഴെയുള്ള പെണ്‍കുഞ്ഞിനെ ദത്തെടുക്കണം എന്ന ആവശ്യവുമായി ജോയല്‍ ഏജന്റിനെ സമീപിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ ബിസിനസ്സ്
ഓണ്‍ലൈന്‍ വഴിയാണ് ജോയല്‍ ഏജന്റിനെ സമീപിച്ചത്. ജോയലിനെക്കുറിച്ച് രഹസ്യമായി അന്വേഷിക്കുന്നതിന്റെ ഭാഗമായി ടൂര്‍ ഗൈഡ് എന്ന വ്യാജേന മറ്റൊരു വ്യക്തി ജോയലുമായി സംസാരിക്കുകയായിരുന്നു.

പോണ്‍ ചിത്രീകരണമാണ് ലക്ഷ്യം
കുട്ടിയെ ദത്തെടുത്ത് പോണ്‍ ചിത്രം നിര്‍മ്മിക്കുകയാണ് ജോയലിന്റെ ലക്ഷ്യമെന്ന് ഓണ്‍ലൈന്‍ സംഭാഷണത്തിലൂടെയാണ് വ്യക്തമായത്.

സെമിനാരിയില്‍ നിന്നും പുറത്താക്കി
നിലവില്‍ ലൈംഗിക പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതി കൂടി ലഭിച്ചിരിക്കുന്നത്. ജോയലിനെ സെമിനാരിയില്‍ നിന്നും പുറത്താക്കി.












Click it and Unblock the Notifications