ഒന്നരവയസ്സുകാരിയെ അമ്മാവന്‍ പീഡിപ്പിച്ചു
വല്‍സാഡ്: ഗുജറാത്തിലെ വല്‍സാഡയില്‍ ഒന്നരവയസ്സുകാരിയെ അമ്മാവന്‍ പീഡിപ്പിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ പുറത്ത് പോകുമ്പോള്‍ കുട്ടിയെ നോക്കാന്‍ അമ്മാവനെ ഏല്‍പ്പിക്കുകയായിരുന്നു.
മാതാപിതാക്കള്‍ പുറത്ത് പോയി വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. വാപി മുന്‍സിപാലിറ്റിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണിയാള്‍.

കുട്ടിയെ പീഡിപ്പിച്ചതായി പോലീസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ വാപിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഐപിസി സെക്ഷന്‍ 376 പ്രകാരം ഇയാള്‍ക്ക് നേരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ആഗസ്റ്റ് 22 ന് ആഗ്രയില്‍ 11 മാസം പ്രായമായ കുഞ്ഞിനെ അയ്യല്‍വാസിയായ ആണ്‍കുട്ടി പീഡിപ്പിച്ചിരുന്നു. കുട്ടിയെ കളിപ്പിക്കാന്‍ എന്ന പേരില്‍ വീട്ടില്‍ നിന്നും കൊണ്ട് പോയാണ് പീഡിപ്പിച്ചത്.












Click it and Unblock the Notifications