സണ്‍ ടിവി സിഇഒക്കെതിരെ പുതിയ ലൈംഗിക ആരോപണം
ചെന്നൈ: മുന്‍ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ സണ്‍ ടിവി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ വീണ്ടും ലൈംഗികാരോപണം. സ്ഥാപനത്തിലെ മറ്റൊരു വനിത ജീവനക്കാരിയാണ് പുതിയ പരാതി ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ തങ്ങള്‍ക്ക് രേഖാമൂലം പരാതികള്‍ ഒന്നും കിട്ടിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില പ്രാദേശിക മാധ്യമങ്ങളാണ് പോലീസ് വത്തങ്ങളെ ഉദ്ധരിച്ച് പുതിയ പരാതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലയാളിയായ സി പ്രവീണ്‍ കുമാര്‍ ആയിരുന്നു സണ്‍ ടിവി സിഇഒ. ഇദ്ദേഹം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. ഡിസംബര്‍ 25 നായിരുന്നു പ്രവീണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് ആണ് പരാതി അന്വേഷിക്കുന്നത്.
പ്രവീണ്‍ കുമാറിനെതിരെ ആദ്യം പരാതി നല്‍കിയത് പ്രശസ്തനായ ഒരു മലയാളി സിനിമ സംവിധായകന്റെ ഭാര്യയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങളായി സണ്‍ നെറ്റ് വര്‍ക്കിന് കീഴില്‍ ജോലി ചെയ്തിരുന്ന യുവതി ചാനലിന് മികച്ച റേറ്റിങ് ഉണ്ടാക്കിയ നിരവധി പരിപാടികളുടെ പിന്‍നിരയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. കേരളത്തിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് ഇവര്‍ സ്ഥാപനത്തില്‍ നിന്ന് രാജി വക്കുകയായിരുന്നു.
ഏറ്റവും ഒടുവില്‍ വന്ന പരാതിയെ കുറിച്ച് തങ്ങള്‍ക്ക് വിവരം ഒന്നും ഇല്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. എന്നാല്‍ യുവതി പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications