Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ഓണ്‍ലൈന്‍ പെണ്‍വാണിഭം: ചുംബന സമര നേതാക്കളായ രശ്മി നായരും രാഹുല്‍ പശുപാലനും പിടിയില്‍

Posted by:
Updated: Wednesday, November 18, 2015, 10:54 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട റെയ്ഡില്‍ ചുംബന സമര നേതാക്കളായ രശ്മി ആര്‍ നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും അടക്കം എട്ട് പേര്‍ പിടിയില്‍. പ്രമുഖ മോഡല്‍ കൂടിയാണ് രശ്മി ആര്‍ നായര്‍.

കിസ് ഓഫ് ലവ് സമരനായിക രശ്മി നായരുടെ 'ഹോട്ടസ്റ്റ്' ഫോട്ടോ വൈറലാകുന്നു

കഴിഞ്ഞ ദിവസം രാത്രിയില്‍ സംസ്ഥാന വ്യാപകമായാണ് പോലീസ് റെയ്ഡ് സംഘടിപ്പിച്ചത്. ഇതിലാണ് രാഹുലും രശ്മിയും അടക്കമുള്ളവര്‍ കുടുങ്ങിയത്. രശ്മിയെ പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിക്കാനും നീക്കമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

രശ്മി ടോപ് ലെസ്സ് ആയാല്‍ ഇവിടെ ആര്‍ക്കാണ് പ്രശ്‌നം? ബയോളജിയും നിരോധിയ്ക്കുമോ?

ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരിലാണ് റെയ്ഡ് സംഘടിപ്പിച്ചത്. പിടിയിലായവരില്‍ കാസര്‍കോട്ടുള്ള ഗുണ്ടാത്തലവന്‍ അക്ബറും ഉണ്ട്.

ഓപ്പറേഷന്‍ ബിഗ് ഡാഡി

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് 'ഓപ്പറേഷന്‍ ബിഗ് ഡാഡി' എന്ന് പേരില്‍ സംഘടിപ്പിച്ച് റെയ്ഡിലാണ് വ്യാപകമായ അറസ്റ്റ് നടന്നിട്ടുള്ളത്.

രശ്മിയും രാഹുലും

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചുംബന സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നവരാണ് രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും. ഇവരും പോലീസിന്റെ പിടിയിലായിട്ടുണ്ട്‌.

എട്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്ടെ ഗുണ്ടാത്തലവനായ അക്ബറും ഉള്‍പ്പെടെ എട്ട് പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും

അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പെണ്‍കുട്ടി ബെംഗളൂരു സ്വദേശിനിയാണ്. അറസ്റ്റിലായവരില്‍ നാല് പേര്‍ സ്ത്രീകളാണ്.

പോലീസിനെ കൊല്ലാന്‍ ശ്രമം

രശ്മി ആര്‍ നായരെ കസ്റ്റഡിയിലെടുക്കാനുളള നീക്കത്തിനിടെ പോലീസുകാരെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നെടുമ്പാശേരിയില്‍ വച്ചായിരുന്നത്രെ സംഭവം.

കാറില്‍ രക്ഷപ്പെട്ടു

പോലീസിനെ അക്രമിയ്ക്കാന്‍ ശ്രമിച്ച കാര്‍ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

ഇടപാടുകാര്‍

ഇടപാടുകാര്‍ എന്ന രീതിയിലാണ് പോലീസുകാര്‍ പെണ്‍വാണിഭ സംഘത്തെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നും പറയപ്പെടുന്നു.

രശ്മി ആര്‍ നായര്‍

അറിയപ്പെടുന്ന മോഡലാണ് രശ്മി ആര്‍ നായര്‍. 'കൗ ബോയ്' മാസികയുടെ മുഖചിത്രമായിവരെ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിവാദം

അടുത്തിടെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ 'ടോപ് ലെസ്' ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രശ്മി ആര്‍ നായര്‍ വലിയ വിവാദം സൃഷ്ടിച്ചത്.

കൊച്ചു സുന്ദരി

കൊച്ചു സുന്ദരി എന്ന് ഫേസ്ബുക്ക് പേജിലൂടെ പ്രായപൂര്‍ത്തിയാകാത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story first published:  Wednesday, November 18, 2015, 9:11 [IST]
English summary
Online Sex Racket: Kiss of Love leaders Rahul Pashupalan and Reshmi R Nair under arrest.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like