Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രശ്മിയും രാഹുലും എങ്ങനെ പെണ്‍വാണിഭ സംഘത്തില്‍....?

Posted by:
Published: Wednesday, November 18, 2015, 11:40 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി/തിരുവനന്തപുരം: കേരള ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരു ഏടായിരുന്നു ചുംബന സമരം. സദാചാര പോലീസിങ്ങിനെതിരെ അലയടിച്ച വ്യത്യസ്തമായ സമരരീതിയായിരുന്നു അത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളടക്കം ഇതിന്റെ വാര്‍ത്തകള്‍ ആഘോഷിച്ചിരുന്നു.

കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന ജയ്ഹിന്ദ് ടിവി വാര്‍ത്തയെ തുടര്‍ന്നായിരുന്നു കിസ് ഓഫ് ലവ് എന്ന കൂട്ടായ്മ ഉദയം ചെയ്തത്. ആ മുന്നേറ്റത്തിന്റെ നേതൃനിരയിലേയ്ക്ക് പിന്നീട് എത്തിപ്പെട്ട് ജനശ്രദ്ധ നേടിയവരാണ് രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും.

സമൂഹത്തില്‍ ഏറെ ശ്രദ്ധിയ്ക്കപ്പെടുന്ന രാഹുലും രശ്മിയും എങ്ങനെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ അറസ്റ്റിലായത്... ഇതാ വിവരങ്ങള്‍.

രാഹുല്‍ പശുപാലന്‍

രാഹുല്‍ പശുപാലന്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്നതായി നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നാണ് ഒരു റിപ്പോര്‍ട്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

രാഹുലും രശ്മിയും

രാഹുലും രശ്മിയും ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു എന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിവരം. ഇതിന് കൃത്യമായ തെളിവുകളും ഉണ്ടത്രെ.

രശ്മിയുടെ ബന്ധം

രശ്മി ആര്‍ നായര്‍ നേരിട്ട് തന്നെ ഇത്തരം ഇടപാടുകള്‍ നടത്തിയിരുന്നു എന്നും ചില സ്രോതസ്സുകളില്‍ നിന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.

പറഞ്ഞുറപ്പിച്ച്

പോലീസുകാര്‍ ഇടപാടുകാരെന്ന് പറഞ്ഞ് തുക പറഞ്ഞുറപ്പിച്ചതിന് ശേഷമാണ് എത്തിയത്. ഇടപാടുകാര്‍ പോലീസ് ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയതെന്നാണ് പറയപ്പെടുന്നത്.

കൊച്ചു സുന്ദരി

കൊച്ചു സുന്ദരി എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് ഉണ്ടായിരുന്നു. ഇതുവഴി ഓണ്‍ലൈന്‍ പെണ്‍വാണിഭം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ തന്നെ പേജ് പൂട്ടിച്ചിരുന്നു.

രാഹുല്‍ അഡ്മിന്‍

രാഹുല്‍ പശുപാലന്‍ ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ ആയിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് പുറത്ത് വിടുന്ന വിവരം. ഇക്കാര്യത്തില്‍ ചില സംശയങ്ങളും ബാക്കിയാണ്.

പൂട്ടിയ്ക്കാന്‍ നോക്കിയത്

കൊച്ചു സുന്ദരി എന്ന ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിയ്ക്കാന്‍ ശ്രമിച്ചവരില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആളാണ് രാഹുല്‍ പശുപാലന്‍ എന്നാണ് ലഭിയ്ക്കുന്ന മറ്റൊരു വിവരം. അങ്ങനെയുളള രാഹുല്‍ അതിന്റെ അഡ്മിന്‍ ആയി ഉണ്ടാകുമോ എന്നാണ് ചോദ്യം.

രാഹുലിന്റെ ഫ്‌ലാറ്റില്‍

നെടുമ്പാശ്ശേരിയില്‍ രാഹുല്‍ പശുപാലന്റെ ഫ്‌ലാറ്റിലാണ് പോലീസിന്റെ റെയ്ഡ് നടന്നത് എന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുമ്പോഴാണ് രാഹുലും രശ്മിയും പിടിയിലാകുന്നത്.

കുഞ്ഞും ഒപ്പം

രാഹുലും രശ്മിയും പിടിയിലാകുമ്പോള്‍ ഇവരുടെ കുട്ടിയും ഒപ്പമുണ്ടായിരുന്നു.

വ്യക്തതയില്ലാത്ത വിവരങ്ങള്‍

രാഹുലും രശ്മിയും പിടിയിലായി എന്നത് സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകളില്‍ ഇപ്പോഴും വ്യക്തതയില്ല. നാല് ജില്ലകളില്‍ ഏതാണ്ട് ഒരേ സമയത്താണ് റെയ്ഡുകള്‍ നടന്നിട്ടുള്ളത്. രാഹുലിനും രശ്മിയ്ക്കും ഒപ്പമാണോ മറ്റുള്ളവരും പിടിയിലായതെന്ന കാര്യം പോലീസ് തന്നെ ഔദ്യോഗികമായി പറയുമെന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം.

English summary
Online Sex Racket: How Kiss of Love leaders booked by police.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like