വിമാനത്തില്‍ പീഡന ശ്രമം.. എന്നിടെന്തുണ്ടായി...!!!
ന്യൂയോര്‍ക്ക്: പീഡനങ്ങളുടെ നാട് കേരളമോ ഉത്തര്‍ പ്രദേശോ ദില്ലിയോ മുംബൈയോ ഒക്കെ ആണെന്ന് ധരിച്ചിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വികസനത്തിന്റേയും പുരോഗതിയുടേയും അപ്പോസ്തലര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയും പീഡന കാര്യത്തില്‍ അത്ര പിറകിലൊന്നും അല്ല. വിമാനത്തില്‍ വച്ചാണ് അവിടെ പീഡന ശ്രമം നടന്നത്.
അമേരിക്കയിലെ ഹോണോലുലുവില്‍ നിന്ന് കന്‍സായിയിലേക്ക് പുറപ്പെട്ട ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ വച്ചായിരുന്നു സംഭവം. വിമാനത്തിലെ ടോയ്‌ലറ്റില്‍ വച്ചായിരുന്നു യുവാവിന്റെ പരാക്രമം. വിമാനം ഹോണോലുലുവില്‍ തിരിച്ചിറക്കി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഹവായ് സ്വദേശിയായ മൈക്കിള്‍ ടണോയേ എന്ന 29 കാരനെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഹവായില്‍ അവധിക്കാലം ആഘോഷിച്ച് മാതാവിനൊപ്പം ജപ്പാനിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് മൈക്കിളിന്റെ ആക്രണത്തിന് ഇരയായത്.
വിമാനത്തിന്റെ ടോയ്‌ലോറ്റിനുള്ളിയേക്ക് ഇയാള്‍ യുവതിയെ പിടിച്ച് വലിച്ച് കൊണ്ടുപോവുകയായിരുന്നു. യുവതി എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയപ്പോഴാണ് ജീവനക്കാരും യാത്രക്കാരും വിവരം അറിഞ്ഞത്. ടോയ്‌ലറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. ഒടുവില്‍ വാതില്‍ പൊളിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
സംഭവം വലിയ ബഹളമായതോടെയാണ് പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ മൈക്കിളിനെ കാത്ത് എഫ്ബിഐ ഉദ്യോഗസ്ഥര്‍ നില്‍പ്പുണ്ടായിരുന്നു. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം മൈക്കിളിന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് എഫ്ബിഐ അധികൃതര്‍ അറിയിച്ചത്. മൈക്കിള്‍ വിഷാദ രോഗത്തിന് ചികിത്സയിലാണെന്ന് മാതാവ് പറയുന്നു.












Click it and Unblock the Notifications