17കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയില്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍. കോട്ടയം മുണ്ടക്കയത്താണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് എരുമേലി തുമരംപാറ സ്വദേശി സാജന്‍ മത്തായിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഫെബ്രുവരി 23 നാണ് സംഭവം നടക്കുന്നത്. മുണ്ടക്കയം പുഞ്ചവയല്‍ ഇസ്രയേല്‍ പെന്തക്കോസ്തുപള്ളിയില്‍ ബൈബിള്‍ കണ്‍വെണ്‍ഷനെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മൂന്ന് തവണ വിവാഹിതനായ ആളാണ് പാസ്റ്ററെന്ന് പൊലീസ്.

തൂമരംപാറ കേന്ദ്രീകരിച്ച് പ്രാര്‍ഥന ഗ്രൂപ്പ് നടത്തിവരികയായിരുന്നു സാജന്‍. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം വിവാഹം കഴിയ്ക്കാമെന്ന് വാദ്ഗാനം നല്‍കിയിയിരുന്നു പാസ്റ്റര്‍ പീഡിപ്പിച്ചത്. പീഡനത്തിനും പീഡിപ്പിച്ച ശേഷം മുങ്ങിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ബുധനാഴ്ചയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം റാന്നിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്












Click it and Unblock the Notifications