പള്ളിമേടയില്‍ 12കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്, സംഭവം തൃശൂരില്‍
തൃശൂര്‍: പള്ളിമേടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷത്തെ തടവ് ശിക്ഷ. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ ജെയിംസിനെയാണ് കോടതി ശിക്ഷിച്ചത്. കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമം (പോക്‌സോ) തടയുന്ന നിയമപ്രകാരം ഏറ്റവും വലിയ ശിക്ഷ വിധിയ്ക്കുന്ന സംസ്ഥാനത്തെ ചുരുക്കം കേസുകളില്‍ ഒന്ന് കൂടിയാണ് ഇത്.
തൃശൂര്‍ പീച്ചിയില്‍ വച്ചാണ് പാസ്റ്റര്‍ 12 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് . പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരിയ്‌ക്കെ 2014 ഏപ്രിലിലാണ് പാസ്റ്റര്‍ കുട്ടിയെ പീഡിപ്പിയ്ക്കുന്നത്. പീഡനവിവരം പെണ്‍കുട്ടി അധ്യാപികയോട് പറയുകയും അധ്യാപിക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയുമായിരുന്നു .

തൃശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് പുറനെ ഇരുപതിനായിരം രൂപ പിഴയും അടയ്ക്കണം. പീഡനത്തിന് ഇരയായ കുട്ടിയ്ക്ക് മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും തൃശൂര്‍ ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെപി സുധീര്‍ വിധിച്ചു .












Click it and Unblock the Notifications