ഓണ്‍ലൈന്‍ പെണ്‍വാണിഭം; 'അച്ചായന്‍' നാട്ടുകാരുടെ പ്രിയപ്പെട്ട ജോഷിസാര്‍, നാട്ടിലെത്തിച്ചപ്പോള്‍...
ചേര്‍ത്തല: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതിയെ തെളിവെടുപ്പിനായി നാട്ടിലെത്തിച്ചപ്പോള്‍ ഞെട്ടിയത് അയല്‍ക്കാരും നാട്ടുകാരും. പെരുമാറ്റം കൊണ്ട് എല്ലാവരുടേയും സ്‌നേഹം പിടിച്ച് പറ്റിയ ജോഷിയെ നാട്ടുകാര്‍ ജോഷി സാര്‍ എന്നാണ് വിളിച്ചിരുന്നത്. വ്യാപാരിയാണെന്ന പേരിലാണ് പട്ടണക്കാട് സ്വന്തമായി വീടും സ്ഥലവും ജോഷി വാങ്ങിയത്. പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നറിഞ്ഞതോടെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
മൂന്ന് വര്‍ഷം മുമ്പാണ് പട്ടണക്കാട് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് വശത്ത് നാല് സെന്റ് സ്ഥലവും വീടും ജോഷി വാങ്ങുന്നത്. അന്ന് പത്ത് ലക്ഷം രൂപ നല്‍കിയാണ് ഭൂമി വാങ്ങിയത്. എറണാകുളത്ത് മൊബൈല്‍ കട നടത്തുകയാണെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. ചുവന്ന സ്വിഫ്റ്റ് കാറിലായിരുന്നു യാത്ര.

മകള്‍ അകാലത്തില്‍ മരിച്ച് പോയെന്ന് ഇയാള്‍ നാട്ടുകാരെ അറിയിച്ചിരുന്നു. ഏത് കാര്യത്തിലും പ്രദേശവാസികളെ സഹായിക്കാന്‍ ജോഷി മുന്നിട്ടിറങ്ങുമായിരുന്നു. ഇതോടെ ഇയാളെ നാട്ടുകാര്‍ ജോഷി സാറെന്ന് വിളിയ്ക്കാന്‍ തുടങ്ങി. പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ജോഷിയുടെ തനിനിറം പുറത്തറിഞ്ഞതോടെ രോഷത്തിലാണ് പ്രദേശവാസികള്‍. സ്ത്രീകള്‍ ഇയാളുടെ വീട്ടില്‍ രാത്രിയും പുലര്‍ച്ചെയും എത്തുമായിരുന്നു. ബന്ധുക്കളാകുമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്.












Click it and Unblock the Notifications