കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണുങ്ങള്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാല്‍ അത് പെണ്ണുങ്ങള്‍ക്ക് 'പീഡനമോ'? അല്ലെന്ന് കോടതി

Google Oneindia Malayalam News

അഹമ്മദാബാദ്: പുരുഷന്‍മാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. മൂത്രമൊഴിയ്ക്കാന്‍ മൂത്രപ്പുരയൊന്നും നോക്കി നടക്കണ്ട. എവിടെ തോന്നുന്നോ അവിടെ കാര്യം സാധിയ്ക്കും. അത് ശരിയോ തെറ്റോ എന്നൊന്നും മിക്ക പുരുഷന്‍മാരും ആലോചിയ്ക്കാറ് പോലും ഉണ്ടാകില്ല.

എന്നാല്‍ സ്ത്രീകളുടെ കാര്യം അങ്ങനയാണോ? പക്ഷേ ഇതല്ല ഇവിടത്തെ വിഷയം. പുരുഷന്‍മാര്‍ പൊതു സ്ഥലത്ത് മൂത്രം ഒഴിയ്ക്കുന്നത് സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കുമോ എന്നാണ് ചോദ്യം.

ഇങ്ങനെയൊരു ചോദ്യത്തിന് പുരുഷന്‍മാരുടെ മറുപടി എന്താകുമെന്ന് ഊഹിയ്ക്കാം. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി പറഞ്ഞതുകൂടി കേള്‍ക്കണം. പുരുഷന്‍മാര്‍ അങ്ങനെ മൂത്രമൊഴിയ്ക്കുന്നത് സ്ത്രീകളെ അപമാനിയ്ക്കുന്നതല്ലെന്നാണ് പറയുന്നത്.

സംഭവം ഗുജറാത്തില്‍

സംഭവം ഗുജറാത്തില്‍

ചായക്കടക്കാരിയായ ഉഷാബെന്‍ ഓഡെയാണ് പരാതിക്കാരി. ശ്യാം സുന്ദര്‍ ധോബി എന്നയാളും അഭിഭാഷകനായ ചേതന്‍ ഗോരേയും ആണ് പ്രതികള്‍.

സംഗതി ഇങ്ങനെ

സംഗതി ഇങ്ങനെ

ശ്യാം സുന്ദര്‍ ധോബി തന്റെ ചായക്കടയുടെ അടുത്ത് വന്ന് പരസ്യമായി മൂത്രമൊഴിച്ച് തന്നെ അപമാനിയ്ക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ഉഷാബെന്നിന്റെ പരാതി.

കോടതി പറഞ്ഞത്

കോടതി പറഞ്ഞത്

പൊതു സ്ഥലത്ത് മൂത്രമൊഴിയ്ക്കുക എന്നത് അപമാനിയ്ക്കുന്നു എന്ന്പറയുന്നതില്‍ കാര്യമില്ലെന്നാണ് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയത്.

തെറ്റ് തന്നെ

തെറ്റ് തന്നെ

കോടതി അങ്ങനെ പറഞ്ഞെങ്കിലും പൊതു സ്ഥലത്ത് മൂത്രം ഒഴിയ്ക്കുന്നതിനെ ന്യായീകരിച്ചില്ല കേട്ടോ. അത് അത്ര മര്യാദയുള്ള കാര്യമല്ലെന്ന് തന്നെയാണ് കോടതി നിരീക്ഷിച്ചത്.

സംഗതി ഇങ്ങനെ

സംഗതി ഇങ്ങനെ

ശ്യാം സുന്ദര്‍ ധോണിയും അഭിഭാഷകനായ സുഹൃത്ത് ചേതന്‍ ഗോരേയും ആണ് എതിര്‍ കക്ഷിക്കാര്‍. ഗോരെയുടെ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിയ്ക്കാന്‍ എത്തിയതായിരുന്നു ധോബി. ബൈക്ക് ചായക്കടയ്ക്കടുത്ത് വച്ച് മാറി നിന്ന് മൂത്രം ഒഴിയ്ക്കുമ്പോഴാണ് ഉഷാബെന്‍ പ്രശ്‌നമുണ്ടാക്കിയത്.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

സംഗതി പ്രശ്‌നമായപ്പോള്‍ പോലീസ് എത്തി ധോബിയേയും ഗോരെയേയും അറസ്റ്റ് ചെയ്തു.

കോടതി പറഞ്ഞത്

കോടതി പറഞ്ഞത്

ഐപിസി 354 -ാം വകുപ്പ് പ്രകാരം സ്ത്രീകയെ അപമാനിയ്ക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ഒഴിവാക്കി അന്വേഷണം തുടരാനാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

English summary
Urinating in the open may be an indecent act, but it does not amount to outraging a woman's modesty, the Gujarat high court has observed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X