കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേശ്യയാവാന്‍ വിസമ്മതിച്ച യുവതിയുടെ മാറിടം മുറിച്ചു

  • By Meera Balan
Google Oneindia Malayalam News

Rape
ഭിവണ്ടി: ലൈംഗികവൃത്തിയ്ക്ക് തയ്യാറാകാത്ത 23 കാരിയെ അതിക്രൂരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍. ഗുജറാത്തിലെ ഒരു ദരിദ്ര കുടുംബത്തിലുള്ള പെണ്‍കുട്ടിയെ ആലം എന്ന യുവാവ് പ്രണയം നടിച്ച് മുംബൈയിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ ഒരു സ്ത്രീയ്ക്ക് വിറ്റു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃഗീയ പീഡനത്തിന് ഇരയാകുകയായിരുന്നു പെണ്‍കുട്ടി.

റൂബി മുന്‍ഷി (34) എന്ന സ്ത്രീയാണ് 30000 രൂപയ്ക്ക് പെണ്‍കുട്ടിയെ വാങ്ങിയത്. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചു. വിസമ്മതിച്ച പെണ്‍കുട്ടിയെ തന്റെ സഹായികളായ ആലം, അഫ്ജല്‍ എന്നിവരുടെ സഹായത്തോടെ മര്‍ദ്ദിച്ചു.

പെണ്‍കുട്ടിയുടെ മാറിടം ബ്‌ളേഡ് കൊണ്ട് മുറിച്ചു. ഇരുമ്പ് ചൂടാക്കി ശരീരത്തില്‍ പലയിടത്തും വച്ചു. അക്രമികളില്‍ നിന്നും രക്ഷപ്പെട്ട് പെണ്‍കുട്ടി ആശുപത്രിയില്‍ അഭയം തേടി. തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് റൂബിയെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

English summary
In a shocking incident a 23-year-old girl's private parts were slashed when she refused to get into prostitution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X