ടെക്കികളെ സുഖിപ്പിക്കാന്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം... ഒടുവില്‍ പിടിയില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് സംസ്ഥാനത്ത് അറുതിയാകുന്നില്ല. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ ടെക്കികളെ ലക്ഷ്യമിട്ട് നടത്തുന്ന പെണ്‍വാണിഭ സംഘമാണ് ഒടുവില്‍ പിടിയിലായത്.
ടെക്‌നോപാര്‍ക്കിന് സമീപം ആഡംബരവീടുകള്‍ വാടകക്കെടുത്തായിരുന്നു പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം. വെബ്‌സൈറ്റിലൂടെയായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

13 പേരെയാണ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പോലീസ് പിടികൂടിയത്. ആറ് പുരുഷന്‍മാരും ഏഴ് സ്ത്രീകളും ആണ് പിടിയിലായത്. ഇടുക്കി സ്വദേശി ജിജു നായര്‍, തൃശൂര്‍ സ്വദേശി സനീഷ്, തിരുവനന്തപുരം സ്വദേശികളായ ജെസഫി, പ്രതീഷ്, വര്‍ക്കല സ്വദേശി നാസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതികളാണ് പിടിയിലായിട്ടുള്ളത്. ഇടപാടുകാരെന്ന് പറഞ്ഞ് തന്ത്രപരമായാണ് രണ്ട് സ്ത്രീകളെ പോലീസ് ടെക്‌നോപാര്‍ക്കിന് മുന്നില്‍ വച്ച് പിടികൂടിയത്.
ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു ഇവരുടെ ഇടപാടുകള്‍. സ്വന്തം വാഹനത്തില്‍ മാത്രമാണ് ഇടപാടുകാരെ ഇവര്‍ വീട്ടിലെത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ അയല്‍വാസികള്‍ ആരും തന്നെ സംശയിച്ചില്ല. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ സംഘം പിടിയിലായത്.












Click it and Unblock the Notifications