കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍വാണിഭക്കേസ്: സീരിയല്‍ നടി ബിന്ദു അറസ്റ്റില്‍, പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് സീരിയല്‍ നടികള്‍ അടക്കം 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയായ പ്രസന്ന, ബിന്ദു എന്നിവരാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ കുടുങ്ങി ജയിലിലായത്. വയലിക്കട സ്വദേശിനിയാണ് 45കാരിയായ ബിന്ദു. ഇവര്‍ ചില ടെലിവിഷന്‍ സീരിയലുകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ് ബിന്ദു. ബിന്ദുവിനെ പോലീസ് സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത വിവരം വീട്ടില്‍ അറിഞ്ഞിരുന്നില്ലത്രെ. അമ്മയെ കാണാനില്ല എന്ന പരാതിയുമായി ബിന്ദുവിന്റെ മകന്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. ഒരു സംഘം ആളുകള്‍ അമ്മയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നത്രെ മകന്‍ പോലീസില്‍ പരാതി നല്‍കിയത്.

actress

എന്നാല്‍ ബിന്ദുവിനെ ആരും തട്ടിക്കൊണ്ടുപോയതല്ല, ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ഉള്‍പ്പെട്ടിരുന്ന ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് വിവരം. വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അഭിനയ മോഹികളായ പെണ്‍കുട്ടികള്‍ക്ക് അവസരം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണത്രെ ബിന്ദുവും കൂട്ടരും ഇവരെ പെണ്‍വാണിഭ സംഘത്തിലേക്ക് എത്തിച്ചിരുന്നത്.

പെണ്‍വാണിഭ സംഘത്തിന്റെ ചതിയില്‍പ്പെട്ടവരില്‍ വീട്ടമ്മമാരും; 7 മോഡലുകളെ രക്ഷിച്ചു!പെണ്‍വാണിഭ സംഘത്തിന്റെ ചതിയില്‍പ്പെട്ടവരില്‍ വീട്ടമ്മമാരും; 7 മോഡലുകളെ രക്ഷിച്ചു!

English summary
Police bust Thiruvananthapuram based online sex racket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X