സൈറ്റുകള്‍ക്ക് വിലക്ക് വീണതോടെ സിഡിയ്ക്ക് വിലകൂടി... എത്രയെന്നോ?
മുംബൈ: അശ്ലീല വെബ്സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിലുള്ള പ്രതിഷേധം ഇപ്പോഴും ഇരമ്പുകയാണ്. എന്നാല്‍ ഇതോടുകൂടി രക്ഷപ്പെട്ട ചിലരുണ്ട്. ഡിവിഡി-സിഡി വില്പനക്കാര്. അവര്‍ക്കിപ്പോള്‍ ചാകരയാണെന്നാണ് റിപ്പോര്‍ട്ട്.
ഒറ്റയടിയ്ക്ക് മൂന്നിരട്ടിയോളമാണ് ചിലര്‍ വില കൂട്ടിയത്. വില മാത്രമല്ല കൂടിയത്, ആവശ്യക്കാരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. അശ്ലീല സിഡികളുടെ വില്പന നിയമ വിരുദ്ധമാണ്. എങ്കിലും എവിടേയും ഇത് കിട്ടുമെന്ന നിലയിലാണ് കാര്യങ്ങള്‍.

ദില്ലിയില്‍
ദില്ലിയില്‍ പാലിക ബസാര്‍, ലജ്പത് നഗര്‍, പഹര്‍ഗഞ്ച് എന്നിവിടങ്ങളിലാണ് അശ്ലീല സിഡികളുടേയും ഡിവിഡികളുടേയും പ്രധാന വില്പന കേന്ദ്രങ്ങള്‍. 100 രൂപയുണ്ടായിരുന്ന ഒരു ഡിവിഡിയ്ക്ക് ഇപ്പോള്‍ 300 രൂപയാണത്രെ വില.

കൊല്‍ക്കത്തയില്‍
കൊല്‍ക്കത്തയില്‍ പാര്‍ക് സര്‍ക്കസ് ആണ് പ്രധാന കേന്ദ്രം. ഇവിടെ സിഡികള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെയാണത്രെ വില കൂടിയത്. 20 രൂപയ്ക്ക് വിറ്റിരുന്ന സിഡികള്‍ ഇപ്പോള്‍ 25 നും 30 നും ഒക്കെയാണ് വില്‍ക്കുന്നത്.

എംഎംഎസ് ക്ലിപ്പുകള്‍
എംഎംഎസ് ക്ലിപ്പുകള്ക്കാണത്രെ ഇപ്പോള്‍ ഡിമാന്റ് കൂടുതലുള്ളത്. 30 മുതല്‍ നാല്പത് രൂപ വരെയാണ് വില.

ഇംഗ്ലീഷ്
ഇംഗ്ലീഷ് പോണ് സിഡികള്‍ക്ക് വില നാല്പത് രൂപയായിരുന്നു. അതിപ്പോള്‍ അറുപത് രൂപയായി ഉയര്‍ന്നിട്ടുണ്ട്.

വന്‍ കച്ചവടം
അശ്ലീല സൈറ്റുകള്‍ നിരോധിച്ചതോടെ കച്ചവടക്കാര്‍ക്ക് എത്തിയ്ക്കുന്ന സിഡികളും ഡിവിഡികളും മതിയാകാതെ വരികയാണെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്.

ബെംഗളുരുവില്‍ സംഭവിയ്ക്കുന്നത്
ഐടി നഗരമായ ബെംഗളുരുവില്‍ സിഡിയുടെ ഡിമാന്റ് കൂടിയിട്ടുണ്ടെന്നത് സത്യം തന്നെ. പക്ഷേ വിപിഎന്നിന് വേണ്ടിയാണത്രെ ഇപ്പോഴത്തെ പ്രധാന ആവശ്യം. ഇതുവഴി സേവന ദാതാക്കള്‍ ബ്ലോക്ക് ചെയ്ത സൈറ്റുകളും തുറക്കാം എന്നതാണ് പ്രത്യേകത.

കേരളത്തില്‍ എല്ലായിടത്തും
കേരളത്തില്‍ അശ്ലീല സിഡി തിരഞ്ഞ് ഏതെങ്കിലും വലിയ മാര്ക്കറ്റുകളിലന്നും പോകേണ്ടതില്ല. ചെറിയ കമ്പ്യൂട്ടര്‍ ഷോപ്പുകളില്‍ പോലും സാധനം കിട്ടും. കേരളത്തില്‍ വിലയൊന്നും കൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications