കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റിലെ കമ്പ്യൂട്ടറില്‍ അശ്ലീലം കണ്ടത് രണ്ടര ലക്ഷം തവണ!!!

Google Oneindia Malayalam News

ലണ്ടന്‍: പാര്‍ലമെന്റ് എന്ന് പറഞ്ഞാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് എന്നൊക്കെയാണ് പറയുന്നത്. നമ്മള്‍ ഇന്ത്യക്കാര്‍ ജനാധിപത്യം പഠിച്ചത് ബ്രിട്ടീഷുകാരില്‍ നിന്നുമാണ്.

അങ്ങനെയുള്ള ബ്രിട്ടീഷുകാരുടെ പാര്‍ലമെന്റില്‍ നിന്നുള്ള കഥയാണ് പറയാന്‍ പോകുന്നത്. അവിടത്തെ കമ്പ്യൂട്ടറുകളില്‍ നിന്ന് ഒരു മാസം ശരാശരി ഇരുപതിനായിരം തവണ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് വാര്‍ത്ത. എംപിമാര്‍ തന്നെയാണോ ഇത് കണ്ടതെന്ന് ഉറപ്പൊന്നും ഇല്ല.

Porn Site

കര്‍ണാടകത്തിലെ നിയമസഭയിലിരുന്ന് എംഎല്‍എമാര്‍ മൊബൈല്‍ ഫോണില്‍ അശ്ലീലം കണ്ടത് വലിയ വിവാദമായിരുന്നു. അതിന്റെ പേരില്‍ അവര്‍ക്ക് അച്ചടക്ക നടപടിയും നേരിടേണ്ടി വന്നു.

എക്‌സ്പ്രസ് ഡോട്ട് കൊ ഡോട്ട് യുകെ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. 2014 ല്‍ രണ്ടര ലക്ഷം തവണയാണ് പാര്‍ലമെന്റിലെ കമ്പ്യൂട്ടറുകള്‍ അശ്ലീല സൈറ്റുകള്‍ തിരഞ്ഞതത്രെ. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും അധികം തവണ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ചത്- 42,000 തവണ.

അശ്ലീല സൈറ്റ് എന്ന പറയുമ്പോള്‍ അവ പൂര്‍ണമായും അശ്ലീല സൈറ്റ് ആകണം എന്നും ഇല്ല. ബ്രിട്ടീഷ് നിയമ പ്രകാരം അശ്ലീലം എന്ന നിര്‍വ്വചനത്തിനുള്ളില്‍ വരുന്ന സൈറ്റുകളാണ് അധികവും. മറ്റ് സൈറ്റുകളില്‍ കയറുമ്പോള്‍ ചില സോഫ്റ്റ് വെയറുകള്‍ അശ്ലീല സൈറ്റുകളിലേയ്ക്ക് നയിക്കുന്നതാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
At least 2,50,000 attempts to visit porn websites were made on parliamentary computers last year.UK Parliament in April, 2014 witnessed near about 42,000 visits (more than 1,300 a day) made to pages classed as pornographic.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X