അമ്മ വന്നപ്പോള്‍ ലാപ്‌ടോപ്പ് തല്ലിപ്പൊട്ടിച്ചു; യുവാവിന് അശ്ലീല സൈറ്റ് പുത്തന്‍ ലാപ്‌ടോപ്പ് നല്‍കി
ലണ്ടന്‍: പുതു തലമുറയിലെ ചെറുപ്പക്കാരില്‍ ഇന്റര്‍നെറ്റില്‍ അശ്ലീലം കാണാത്തവര്‍ കുറവായിരിയിക്കും. ലാപ് ടോപ്പിലും ഡെസ്‌ക് ടോപ്പിലും മൊബൈല്‍ ഫോണിലും എല്ലാം അശ്ലീലം കാണുമ്പോള്‍ വീട്ടുകാരാല്‍ പിടിയ്ക്കപ്പെടുന്നവരും കുറവല്ല.
അത്തരത്തില്‍ പിടിയ്ക്കപ്പെടാതിരിക്കാന്‍ വേണ്ടി സ്വന്തം ലാപ് ടോപ്പ് തല്ലിപ്പൊട്ടിച്ചുകളഞ്ഞ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. ഡാന്‍സെല്‍ മൈക്കിള്‍ എന്ന ചെറുപ്പക്കാരന്റെ കഥ.

വീടിന്റെ മുകള്‍ നിലയില്‍ ഇരുന്ന് പോണ്‍ഹബില്‍ അശ്ലീലം കാണുകയായിരുന്നു ഡാന്‍സല്‍. അപ്പോഴാണ് അമ്മ മുകളിലേയ്ക്ക് കയറിവരുന്ന ശബ്ദം കേട്ടത്. പോണ്‍ഹബിന്റെ സൈറ്റ് അടയ്ക്കാനോ ലാപ്‌ടോപ്പ് ഓഫാക്കനോ കഴിഞ്ഞില്ല. ഒന്നിനുമൊട്ട് സമയവും ഇല്ല. പിന്നെ ഒന്നും ആലോചിച്ചില്ല. ലാപ് ടോപ്പിന്റെ സ്‌ക്രീന്‍ തന്നെയങ്ങ് പൊട്ടിച്ചുകളഞ്ഞു.
അപ്പോഴത്തെ സാഹചര്യത്തില്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് ഡാന്‍സല്‍ അങ്ങനെ ചെയ്തത്. പിന്നീട് വിഷമം സഹിക്കാന്‍ വയ്യാതെ ട്വീറ്റ് ചെയ്തു. അവിടെയാണ് ഡാന്‍സലിന്റെ ഭാഗ്യം ഉദിച്ചത്. ട്വീറ്റ് അക്ഷരാര്‍ത്ഥത്തില്‍ വൈറല്‍ ആയി.
Mum was walking up the stairs and Pornhub decided to freeze, I had no other choice. 😭😭😭 pic.twitter.com/duxjrgv987
— Denzel (@DenzelMichaelUk) April 12, 2015 സംഭവം പോണ്‍ബഹിന്റെ ആളുകളും അറിഞ്ഞു. തങ്ങളെ ഇത്രയേറെ സ്‌നേഹിക്കുന്ന ഡാന്‍സെലിന്റെ വിഷമം കണ്ടില്ലെന്ന് നടിയ്ക്കാന്‍ അവര്‍ക്കായില്ല. ഒരു പുത്തന്‍ ലാപ്‌ടോപ്പ് തന്നെ ഡാന്‍സെലിന് അവര്‍ അയച്ചുകൊടുത്തു. സംഭവം അവരും ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications