കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗേള്‍സ് സ്‌കൂളില്‍ സ്വവര്‍ഗരതി: അധ്യാപികയ്ക്ക് തടവ്

Google Oneindia Malayalam News

ലണ്ടന്‍: പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്‌കൂളില്‍ വിദ്യാര്‍ഥിനിയുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 15 മാസം തടവ്. 15 കാരിയുമായ വിദ്യാര്‍ഥിനിയുമായി മാസങ്ങളോളം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട എമിലി ഫോക്‌സിനെയാണ് കോടതി തടവിന് ശിക്ഷിച്ചത്. ഹെഡ്‌ഫോഡ്‌ഷെയര്‍ റോയല്‍ മസോണിക് സ്‌കൂളിലെ കായികാധ്യാപികയാണ് 25 കാരിയായ ഫോക്‌സ്.

15 കാരിയായ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളാണ് അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയത്. വിദ്യാര്‍ഥിനിക്ക് അയച്ച ഇ മെയില്‍ മാതാപിതാക്കള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. നൂറിലധികം അശ്ലീല സന്ദേശങ്ങളും മെയിലുകളുമാണ് എമിലി ഫോക്‌സ് പെണ്‍കുട്ടിക്ക് അയച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഹെഡ്‌ഫോഡ്‌ഷെയര്‍ റോയല്‍ മസോണിക് സ്‌കൂളില്‍ ഇവര്‍ ജോലി ചെയ്യുന്നു.

teacher.

2012 ലാണ് എമിലി ഫോക്‌സ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ മുതലാണ് ഇവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ തുടങ്ങിയതത്രെ. ടീച്ചര്‍ തന്റെ നല്ല ഫ്രണ്ടാണ് എന്നാണ് പെണ്‍കുട്ടി പറയുന്നത്. എമിലി ഫോക്‌സ് അയച്ച ഒരു മെയില്‍ വീട്ടില്‍ വെച്ച് പെണ്‍കുട്ടി പ്രിന്റെടുക്കാന്‍ ശ്രമിച്ചതോടെയാണ് ഇവരുടെ ബന്ധം പുറത്തായത്.

പ്രിന്റര്‍ തകരാറിലായി പേപ്പര്‍ പാതിയില്‍ കുടുങ്ങി. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രിന്റര്‍ ശരിയാക്കുന്നതിനിടെ ഈ പേപ്പര്‍ കാണുകയായിരുന്നു. എമിലി ഫോക്‌സിനെതിരെ നാല് കേസുകളാണ് കോടതിയില്‍ ഉള്ളത്. ഒരു വര്‍ഷത്തേക്ക് 25000 പൗണ്ടാണ് ഹെഡ്‌ഫോഡ്‌ഷെയറിലെ റോയല്‍ മസോണിക് സ്‌കൂളിലെ ഫീസ്.

English summary
26 year old teacher jailed for lesbian sex with student. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X