നഗ്നവീഡിയോ പുറത്ത്, സരിത നായര്‍ പരാതി നല്കി
കോളിളക്കം സൃഷ്ടിച്ച സോളാര്‍ അഴിമതിക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത എസ് നായരുടെ നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഒക്ടോബര്‍ 12 ഞായറാഴ്ചയാണ് വീഡിയോ എം എം എസ് ആയി പ്രചരിച്ചുതുടങ്ങിയത്. പിന്നീട് വാട്സ് ആപ്പിലൂടെയും വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടുതുടങ്ങി.
തന്റെ പേരില്‍ അശ്ലീല വിഡിയോ പ്രചരിക്കുന്ന വാര്‍ത്തയറിഞ്ഞാണ് സരിത എസ് നായര്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ് നായര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
നേരത്തെ സരിത എസ് നായരുടെ വീഡിയോ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്റെ വക്കീല്‍ പറഞ്ഞിരുന്നു. സരിതയുടെ ഡയറിയും വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും തന്റെ പക്കലുണ്ടെന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇദ്ദേഹം പറഞ്ഞത്. തേക്കടിയിലും ദില്ലിയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണത്രെ അഭിഭാഷകന്റെ പക്കല്‍ ഉള്ളത്.
മന്ത്രിമാരും സരിതയും ഒരുമിച്ചുള്ള വീഡിയോ തന്റെ പക്കല്‍ ഉണ്ടെന്ന് ബിജു രാധാകൃഷ്ണനും നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച സോളാര്‍ അഴിമതിക്കേസ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ സജീവമാകുകയാണ് സരിത നായരുടെ വീഡിയോ പുറത്തുവന്നതിലൂടെ. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്, നടി ശാലു മേനോന് തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികള്‍.