റിസര്‍ച്ച് പേപ്പറില്‍ ഒപ്പു വെയ്ക്കാന്‍ കിടക്ക പങ്കിടണമെന്ന് പ്രൊഫസര്‍
വരാണസി: മഹാത്മാ ഗാന്ധി കാശി വിദ്യാപീഥിലെ വിദ്യാര്‍ത്ഥിനിയോട് റിസര്‍ച്ച് പേപ്പറില്‍ ഒപ്പു വെയ്ക്കാന്‍ അധ്യാപകന്‍ പകരം ആവശ്യപ്പെട്ടത് സെക്‌സ്. എംഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയോടാണ് സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റ് തലവനായ ഡോ. രാം ചന്ദ്ര പഥക് മോശമായി പെരുമാറിയത്. നാലാം സെമസ്റ്ററിലെ റിസര്‍ച്ച് പേപ്പറില്‍ ഒപ്പ് വെയ്ക്കാന്‍ തന്നെ സന്തോഷിപ്പിക്കണം എന്നായിരുന്നു പ്രൊഫസര്‍ ആവശ്യപ്പെട്ടത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് റിസര്‍ച്ച് പേപ്പറില്‍ ഒപ്പു വെയ്ക്കാന്‍ പ്രൊഫസറെ സമീപിച്ചപ്പോള്‍ ആദ്യം ഹോട്ടലില്‍ പോയി റൂം എടുക്കാം അതിന് ശേഷം താന്‍ ഒപ്പ് വെയ്ക്കാം എന്നായിരുന്നു പറഞ്ഞത്. പ്രൊഫസറുടെ ആവശ്യത്തെ എതിര്‍ത്തപ്പോള്‍ ജീവിതം നശിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

അടുത്ത ദിവസത്തില്‍ റിസര്‍ച്ച് പേപ്പറുമായി ഓഫീസില്‍ എത്തിയപ്പോള്‍ ഇതേ ആവശ്യമായിരുന്നു പ്രൊഫസര്‍ വീണ്ടും പറഞ്ഞത്. ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രൊഫസറുടെ മുഖത്ത് അടിച്ച് ഓഫീസില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നു.
സംഭവത്തില്‍ പ്രൊഫസറെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ സിഗ്രാ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കോജേള് അധികൃതര്‍.












Click it and Unblock the Notifications