പണം കൊടുത്തില്ല; ഇടപാടുകാരനെ 'സ്ത്രീ' പച്ചയ്ക്ക് കത്തിച്ചു
ദുബായ്: 'കാര്യം' സാധിച്ചതിന് ശേഷം പണം നല്‍കാതെ പോകുന്ന ഇടപാടുകാരെ കുറിച്ച് ലൈംഗിക തൊഴിലാളികള്‍ പലപ്പോഴും പറയാറുണ്ട്. മിക്കപ്പോഴും അവര്‍ നിസ്സഹായരായിരിക്കും. എന്നാല്‍ പണം കൊടുക്കാതെ പറ്റിച്ചയാളെ ജീവനോടെ കത്തിച്ച വാര്‍ത്തയാണ് ദുബായില്‍ നിന്ന് വരുന്നത്.
കഴിഞ്ഞ ഏപ്രില്‍ 3 നാണ് സംഭവം നടന്നത് കേസ് ഇപ്പോള്‍ ദുബായ് ക്രിമിനല്‍ കോടതിയിലാണ്.

28 കാരിയായ ബംഗ്ലാദേശി സ്ത്രീയാണ് അതിക്രമം കാണിച്ചത്. ഇടപാടുകാരന്റെ വീട്ടില്‍ മോഷണവും നടത്തിയാണ് ഇവര്‍ കടന്നുകളഞ്ഞത്. ഒരു സ്വര്‍ണമാലയും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ രണ്ട് സുഹൃത്തുക്കള്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ ഒരു ഇന്ത്യക്കാരന്റെ സഹായത്തോടെ രണ്ട് ലൈംഗിക തൊഴിലാളികളെ ഫ്ലാറ്റില്‍ എത്തിക്കുകയായിരുന്നു. അല്പ നേരത്തിന് ശേഷം സുഹൃത്തുക്കളും ഒരു സ്ത്രീയും പുറത്ത് പോയി.
ഏറെ നേരത്തിന് ശേഷമാണ് ബംഗ്ലാദേശി യുവതി ഫ്ലാറ്റില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്നത്. അപ്പോള്‍ തീയും പുകയും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കൊല്ലപ്പെട്ടയാളുടെ സുഹൃത്തുക്കളേയും പോലീസ് പിടികൂടി. ഇവര്‍ കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു.
ഫ്ലാറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് പോലീസ് എത്തിയത്. അപ്പോഴേയ്ക്കും ആള് മരിച്ചുകഴിഞ്ഞിരുന്നു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications