പുനെ ഷോക്ക്: അമ്മയെ കൊന്ന ശേഷം മകന്‍ മൃതദേഹത്തെ ബലാത്സംഗം ചെയ്തു!
പുനെ: മധ്യവയസ്‌കയായ മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്‍ മൃതദേഹത്തെ ബലാത്സംഗം ചെയ്തു. പുനെയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സെപ്തംബര്‍ പത്തിന് പുനെയിലെ വകട് പ്രദേശത്താണ് 38 കാരനായ മകന്‍ അമ്മയെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ മകന്‍ സന്ദീപ് ജാദവ് മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവദിവസം രാത്രി സന്ദീപിന്റെ മൂത്ത സഹോദരന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. 43 കാരനായ പ്രവീണ്‍, അമ്മ ബോധരഹിതയായി കിടക്കുന്നത് കണ്ട് ഡോക്ടറെ വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാം എന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ചാണ് പ്രവീണ്‍ പോലീസില്‍ വിവരം അറിയിച്ചത്.

സന്ദീപ് ജാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ഇവരുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളോ പരിക്കുകളോ കാണാനില്ല. മകന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഞെട്ടലാകാം മരണകാരണം എന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിന് മുമ്പും സന്ദീപ് അമ്മയോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. പോലീസില്‍ പരാതിപ്പെടും എന്ന് മകനെ ഭീഷണിപ്പെടുത്തി കഴിഞ്ഞുവരികയായിരുന്നത്രെ ഇവര്‍. മദ്യപാനിയായ അനുജന്റെ ശല്യം കാരണമാണ് താനും ഭാര്യയും മറ്റൊരു വീട്ടിലെക്ക് താമസം മാറിയതെന്ന് സന്ദീപിന്റെ ജ്യേഷ്ഠനായ പ്രവീണ്‍ പറഞ്ഞു.












Click it and Unblock the Notifications