പ്രശസ്ത നടിയെ ബലാത്സംഗം ചെയ്ത് വീഡിയോ പിടിച്ചു, ഗായകനെതിരെ കേസ്
ചണ്ഡിഗഡ്: പ്രശസ്ത പഞ്ചാബി നടിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തിയതായി പരാതി. പ്രമുഖ പഞ്ചാബി ഗായകനായ ജര്‍ണൈല്‍ സിംഗ് എന്ന ജെല്ലിയും കൂട്ടരുമാണ് നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. തുടര്‍ച്ചയായ പീഡനമേറ്റ നടി ഗര്‍ഭിണിയായി എന്നും പിന്നീട് അബോര്ഷന് വിധേയയാകേണ്ടി വന്നു എന്നും പരാതിയില്‍ പറയുന്നു.
ചണ്ഡിഗഡ് സ്വദേശിനിയായ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ജെല്ലിക്കും കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ശാരീരിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബലാത്സംഗം ചെയ്തതിന് പുറമേ നടിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

പഞ്ചാബിയിലെ പ്രശസ്ത ഗായകനാണ് ജെല്ലി എന്ന് വിളിക്കപ്പെടുന്ന ജര്‍ണൈല്‍ സിംഗ്. സിംഗിനും മൂന്ന് കൂട്ടുകാര്‍ക്കും എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ പീഡനത്തെ തുടര്‍ന്ന് നടി ഗര്‍ഭിണിയായിരുന്നത്രെ. എന്നാല്‍ അക്രമികള്‍ ബലം പ്രയോഗിച്ച് നടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. മൊഹാലിയിലെ ഒരു വീട്ടില്‍ വെച്ച് ജെല്ലിയും കൂട്ടരും തന്നെ മര്‍ദ്ദിക്കുകയും വയറ്റില്‍ തൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചതായും നടി പോലീസിന് മൊഴി നല്കി.
അബോധാവസ്ഥയില്‍ നടിയെ വീട്ടില്‍ ഉപേക്ഷിച്ച് ജെല്ലിയും കൂട്ടരും കടന്നുകളയുകയായിരുന്നത്രെ. ബോധം തിരിച്ചുകിട്ടിയ നടി ഒരു സുഹൃത്തിനെ വിളിച്ച് ആശുപത്രിയിലെത്തുകയായിരുന്നു. ജെല്ലിക്കൊപ്പം സ്വരണ്‍ സിംഗ്, മനിന്ദര്‍ സിംഗ്, ചരണ്‍ പ്രീത് സിംഗ് എന്നിവരാണ് നടിയെ പീഡിപ്പിച്ച സംഘത്തിലുള്ളത്. ഇവര്‍ നാലുപേരും ഇപ്പോള്‍ ഒളിവിലാണ്. പരാതിക്കാരിയായ നടി വിവാഹിതയാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് കഴിയുകയാണ് ഇപ്പോള്‍ ഇവര്‍.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications