Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

സുന്ദരികളെ വലയിലാക്കാന്‍ രാഹുല്‍ എന്തും ചെയ്യും?അന്യസംസ്ഥാനക്കാരികളെ വലവീശിയത് രശ്മിയെ കാട്ടി

Written by: ജാനകി
Updated: Thursday, November 19, 2015, 12:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലനേയും ഭാര്യ രശ്മി ആര്‍ നായരേയും ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് നിര്‍ണായകമായ ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചു. ഇതര സംസ്ഥാനത്തൊഴിലാളികളായ യുവതികളെ ഉള്‍പ്പടെയാണ് രാഹുലും സംഘവും വലയിലാക്കിയത്. മോഡല്‍ ആക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് രാഹുല്‍ സംഘത്തിലേയ്ക്ക് പെണ്‍കുട്ടികളെ എത്തിച്ചത്.

ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെയാണ് രാഹുല്‍ ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടിയത്. ബെംഗളൂരുവില്‍ നിന്നുള്ള പെണ്‍കുട്ടികളായിരുന്നു ഇത്തരം സൗഹൃദ വലയങ്ങളില്‍ ഏറെയും. പരിചയത്തിലാകുന്ന പെണ്‍കുട്ടികളെ സംഘത്തിലെ മുഖ്യ ഇടനിലക്കാരിയായ ലിനീഷ് മാത്യുവിന് പരിചയപ്പെടുത്തു.

ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപന ഉടമയാണ് ലിനീഷ് മാത്യു എന്ന കോട്ടയംകാരി. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇവരും കേരളത്തിലേയ്ക്ക് പെണ്‍വാണിഭത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചിരുന്നു. കൂട്ടത്തില്‍ സുന്ദരികളായ പെണ്‍കുട്ടി കളെ രശ്മിയെപ്പോലെ മോഡലാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിയ്ക്കും...

അറിഞ്ഞും അറിയാതെയും

ഇതര സ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് അറിഞ്ഞും അറിയാതെയും രാഹുലിന്റെ സംഘത്തില്‍ അകപ്പെട്ടത്

 

മോഡല്‍

മോഡല്‍ ആക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സംഘത്തില്‍ ചേര്‍ക്കുന്നത്

 

ചുംബന സമരം

സംശയം തോന്നാതിരിയ്ക്കാന്‍ രാഹുലും രശ്മിയും ചുംബന സമരത്തേയും തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചത്രേ

 

സുന്ദരികള്‍

തങ്ങളുടെ വലയില്‍ വീഴുന്ന സുന്ദരികളായ പെണ്‍കുട്ടികളെ ഇവര്‍ പലതരത്തില്‍ പ്രലോഭിപ്പിച്ചിരുന്നു

 

രശ്മിയെപ്പോലെ

രശ്മിയെപ്പോലെ മോഡലാക്കാം എന്ന് പറഞ്ഞും സംഘം പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചിരുന്നു.

 

Story first published:  Thursday, November 19, 2015, 11:48 [IST]
English summary
Rahul Pasupalan used so many Facebook pages for sex trade

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like