കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല സൈറ്റുകളുടെ നിരോധനം; സംവിധായകര്‍ക്കുമുണ്ട് പറയാന്‍....

  • By Muralidharan
Google Oneindia Malayalam News

അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നത് താലിബാനുമായി എന്ത് ബന്ധം? ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ അശ്ലീലം കാണുന്നവരോട് ഇനിയിത് കാണണ്ട എന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന് മേല്‍ താലിബാനും ഐസിസും നടത്തുന്ന കുതിരകയറ്റം പോലെ തന്നെയാണ് എന്നാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ പറയുന്നത്.

ഔദ്യോഗികമായ സര്‍ക്കാര്‍ ഉത്തരവ് ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ അപ്രഖ്യാപിത നിരോധനം നേരിടുന്ന സാഹചര്യത്തിലാണ് വര്‍മയുടെ കമന്റ്. ആഗസ്ത് 1 മുതലാണ് പല പ്രമുഖ പോണ്‍ സൈറ്റുകളും ലഭ്യമല്ലാതായത്. അശ്ലീല സൈറ്റുകള്‍ നിരോധിച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ച. ഇതേക്കുറിച്ച് പലര്‍ക്കും പറയാനുള്ളത് പലതാണ്. കാണൂ..

റോഡില്‍ വണ്ടിയോടിക്കുന്നത് നിര്‍ത്തുമോ

റോഡില്‍ വണ്ടിയോടിക്കുന്നത് നിര്‍ത്തുമോ

റോഡില്‍ വണ്ടിയോടിക്കുന്നത് കാരണം ആക്‌സിഡന്റുകള്‍ ഉണ്ടാകുന്നു എന്ന് കരുതി വണ്ടിയോടിക്കുന്നത് നിര്‍ത്തുമോ. പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിനെ ബോളിവുഡ് സംവിധായകനും വിവാദ നായകനുമായ രാം ഗോപാല്‍ വര്‍മ കൂട്ടിക്കെട്ടുന്നത് ഇങ്ങനെയാണ്.

പോണ്‍ കണ്ടവര്‍ തന്നെ നിരോധിക്കുന്നു

പോണ്‍ കണ്ടവര്‍ തന്നെ നിരോധിക്കുന്നു

പാര്‍ലമെന്റില്‍ അശ്ലീല വീഡിയോ കണ്ട നേതാക്കളുടെ പാര്‍ട്ടി തന്നെയാണ് അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നത് എന്നതാണ് രസം - പറയുന്നത് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയാണ്. എന്തായാലും പോണ്‍ സൈറ്റുകള്‍ നിരോധിച്ചതില്‍ ഇദ്ദേഹത്തിന് അത്ഭുതമൊന്നും തോന്നുന്നില്ല.

ഉദയ് ചോപ്രയ്ക്ക് സംശയം

ഉദയ് ചോപ്രയ്ക്ക് സംശയം

അങ്ങനെ ഇന്ത്യ അശ്ലീല സൈറ്റുകള്‍ നിരോധിച്ചു. ഈ തീരുമാനം സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം കൂട്ടുമോ അതോ കുറയ്ക്കുമോ എന്നാണ് നടനും നിര്‍മാതാവുമായ ഉദയ് ചോപ്രയുടെ സംശയം.

അസംബന്ധമെന്ന് സോയ അക്തര്‍

അസംബന്ധമെന്ന് സോയ അക്തര്‍

പോണ്‍ സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കം അസംബന്ധമാണ് - ഇന്നല്ല, പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന കാലം മുതലേ സംവിധായിക സോയ അക്തറിന്റെ പ്രതികരണം ഇതാണ്. ഗാര്‍ഹിക പീഡനവും സ്ത്രീ സുരക്ഷയും പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് പകരം അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നതില്‍ എന്ത് കാര്യമെന്നും സോയ ചോദിക്കുന്നു

 രാംദേവ് എന്തെങ്കിലും കൊണ്ടുവരുമോ

രാംദേവ് എന്തെങ്കിലും കൊണ്ടുവരുമോ

മാഗി നൂഡില്‍സ് നിരോധിച്ചപ്പോള്‍ ബാബ രാംദേവ് പതഞ്ജലി നൂഡില്‍സുമായി വന്നു. അതുപോലെ പോണ്‍ നിരോധിച്ചപ്പോള്‍ രാംദേവ് ഒന്നും കൊണ്ടുവരേണ്ട എന്നാണ് ട്വിറ്ററില്‍ ഒരാള്‍ പറഞ്ഞത്.

എം പിമാര്‍ ഇനിയെന്ത് ചെയ്യും

എം പിമാര്‍ ഇനിയെന്ത് ചെയ്യും

അശ്ലീല സൈറ്റുകള്‍ നിരോധിച്ചോ. ഇനി എം പിമാര്‍ പാര്‍ലമെന്റിലെ പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുമല്ലോ - ട്വിറ്ററിലെ മറ്റൊരു പ്രതികരണം

 ഐറ്റം ഡാന്‍സുകള്‍ എന്ത് ചെയ്യും

ഐറ്റം ഡാന്‍സുകള്‍ എന്ത് ചെയ്യും

ബോളിവുഡ് ചിത്രങ്ങളിലെ ഐറ്റം ഡാന്‍സുകളും നിരോധിക്കണമെന്ന് ട്വിറ്റരാദികളില്‍ ചിലര്‍ പറയുന്നു. ഇത് അശ്ലീല വീഡിയോകളെക്കാള്‍ അപകടകരമാണത്രെ.

fetch_include_file_oneindia file="/common/taboola-widget.html"}
English summary
Porn banned in India? Ram Gopal Varma, Vishal Dadlani and others criticises the move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X