സദാനന്ദ ഗൗഡയുടെ മകന്‍ നടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പോലീസ്
ബെംഗളൂരു: കാര്‍ത്തിക് ഗൗഡ മോഡലും കന്നഡ നടിയുമായ മൈത്രേയയെ ബലാത്സംഗം ചെയ്തതായുള്ള ആരോപണങ്ങള്‍ പൊളിയുന്നു. കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡ തന്നെ വിവാഹം കഴിച്ചിരുന്നു എന്നും ലൈംഗിബന്ധം പുലര്‍ത്തിയിരുന്നു എന്നുമാണ് മൈത്രേയ പോലീസിനോട് പറഞ്ഞിരുന്നത്.
നടിയുമായി കാര്‍ത്തിക ഗൗഡ ലൈംഗിബന്ധം പുലര്‍ത്തിയതിന് യാതൊരു തെളിവും ഇല്ല എന്ന് സിറ്റി പോലീസ് വ്യക്തമാക്കി. ചാര്‍ജ് ഷീറ്റിലും ഇക്കാര്യം പറഞ്ഞിട്ടില്ല. നടി ആരോപിക്കുന്നത് പോലെ തട്ടിക്കൊണ്ടുപോകലോ ബലാത്സംഗമോ നടന്നിട്ടില്ല. അപ്പോള്‍ പിന്നെ എന്തിനായിരുന്നു മൈത്രേയ കാര്‍ത്തിക്കിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്?

ഒരു വര്‍ഷമായ കേസ്
കാര്‍ത്തിക് ഗൗഡ തന്നെ വിവാഹം കഴിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി മോഡലും കന്നഡ നടിയുമായ മൈത്രേയ രംഗത്തുവന്നത് ഒരു വര്‍ഷം മുമ്പാണ്. കാര്‍ത്തിക് ഗൗഡയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് നടി വെളിപ്പെടുത്തലുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു ഇത്.

പോലീസ് കേസെടുത്തു
നടിയുടെ പരാതിയെത്തുടര്‍ന്ന് വഞ്ചനാക്കുറ്റത്തിനും ബലാത്സംഗക്കുറ്റത്തിനുമാണ് കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ച്ചയായ രണ്ട് തവണ നോട്ടീസയച്ചിട്ടും കാര്‍ത്തിക് ഗൗഡ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

മൈത്രേയ നടിയും മോഡലും
കന്നഡയിലെ അറിയപ്പെടുന്ന മോഡലാണ് മൈത്രൈയ. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് തന്നെ വിവാഹം ചെയ്തിരുന്നു എന്ന് മൈത്രേയ ടി വി ചാനലുകളോട് പറഞ്ഞതും വന്‍ വിവാദമായിരുന്നു.

നടിയുടെ പൂജ
കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മരുകളാകാന്‍ വേണ്ടി കന്നഡ നടിയും മോഡലുമായ മൈത്രേയ ഘടി സുബ്രഹ്മണ്യത്ത് മൈത്രേയ മഹാകാള സര്‍പ്പയജ്ഞം പൂജ നടത്തിയിരുന്നു.

അന്നേ പറഞ്ഞിരുന്നു
കാര്‍ത്തികിനെതിരായ കേസ് ഗൂഡാലോചനയാണ് എന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ അന്ന് തന്നെ പറഞ്ഞിരുന്നു. ഈ വിവാദം സദാനന്ദ ഗൗഡയുടെ രാഷ്ട്രീയ ജീവിതത്തെ ബാധിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

കാര്‍ത്തിക്കും നിഷേധിച്ചു
ഈ ആരോപണങ്ങള്‍ സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയും നിഷേധിച്ചു. അച്ഛന്‍ ഒരു ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകനാണ്. അത് ഞാന്‍ കളഞ്ഞുകുളിക്കില്ല എന്നാണ് കാര്‍ത്തിക് പ്രതികരിച്ചത്.












Click it and Unblock the Notifications