മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് ഫൈനലിസ്റ്റിന് പീഡനം; മൂന്ന് പേര്‍ അറസ്റ്റില്‍
ഗുരുവായൂര്‍: പീഡന വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ ഒരു പഞ്ഞവും ഇല്ല. ആറാം ക്ലാസ്സുകാരിയായ മകളെ നാല്‍പതോളം പേര്‍ക്ക് കാഴ്ചവച്ച മാതാപിതാക്കളുടെ നാടായി കേരളം മാറിയിരിയ്ക്കുന്നു.
മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഫൈനലിസ്റ്റ് ആയിരുന്ന പെണ്‍കുട്ടിയെ കൊറിയോഗ്രാഫര്‍ പീഡിപ്പിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊറിയോഗ്രാഫറായ സൈനുല്‍ ആബിദ് അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഷാനിമാസ്റ്റര്‍ എന്നറിയപ്പെടുന്ന സൈനുല്‍ ആബിദ്, ഭാര്യ ഷഹന, ആബിദിന്റെ സുഹൃത്ത് ഷെഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞെട്ടിപ്പിയ്ക്കുന്ന വിവരമാണ് പെണ്‍കുട്ടിയുടെ പരാതിയോടെ പുറത്ത് വന്നത്.

നൃത്ത പഠനം
പ്ലസ്ടു വിദ്യാര്‍ത്ഥിനി നൃത്ത പഠനത്തിനായാണ് തൃശൂരിലെ സ്ഥാപനത്തില്‍ ചേര്‍ന്നത്. അവിടത്തെ അധ്യാപകനായിരുന്നു സൈനുല്‍ ആബിദ്

പ്രണയം
നൃത്ത പഠന കാലത്തിനിടയ്ക്ക് സൈനുല്‍ ആബിദുമായി പ്രണയത്തിലാകുന്നു. ഇതിനിടെ പെണ്‍കുട്ടിയ്ക്ക് റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചു.

മഴവില്‍ മനോരമ
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന ജനപ്രിയ റിയാലിറ്റി ഷോയില്‍ ആണ് പെണ്‍കുട്ടിയ്ക്ക് അവസരം ലഭിച്ചത്. ഫൈനല്‍ വരെ എത്തുകയും ചെയ്തു.

ഓഡിഷനെത്തിയപ്പോള്‍ ആദ്യ പീഡനം
റിയാലിറ്റി ഷോയുടെ ഓഡിഷന് കൊച്ചിയില്‍ എത്തിയപ്പോഴാണ് ആബ്ദി പെണ്‍കുട്ടിയെ ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

വിവാഹം
പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തുന്നതിനിടെ തന്നെ മറ്റൊരു യുവതിയെ ആബിദ് വിവാഹം കഴിച്ചു. പിന്നീടാണ് പെണ്‍കുട്ടി ഈ വിവരം അറിയുന്നത്.

ആബിദിന്റെ വീട്ടില്‍
ഷെഹനയെ ആയിരുന്നു ആബിദ് വിവാഹം കഴിച്ചത്. ഷെഹനയുടെ നിര്‍ബന്ധത്തിന് വഴങ്ങി മകള്‍ ആബിദിന്‍റെ വീട്ടില്‍ അവര്‍ക്കൊപ്പം താമസിയ്ക്കാന്‍ തയ്യാറായി എന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

ആബിദും സുഹൃത്തും
ഗുരുവായൂരിലെ വാടക വീട്ടില്‍ ആബിദിനൊപ്പം സുഹൃത്തും ഭാര്യ ഷെജീനയും താമസിയ്ക്കാനെത്തി. അവിടെ നിന്ന് പലതരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ആബിദ് പ്രശസ്തന്‍
നൃത്ത രംഗത്ത് പ്രശസ്തനാണ് ആബിദ്. സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ സ്റ്റേജ് ഷോകളില്‍ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട് ഇയാള്‍.












Click it and Unblock the Notifications