ഭര്‍ത്താവിനെ കുത്തി വീഴ്ത്തി ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു
ജയ്പുര്‍: വീട്ടില്‍ അതിക്രമിച്ച് കയറി മോഷ്ടാക്കള്‍ ഭര്‍ത്താവിനെ കുത്തി വീഴ്ത്തി ഭാര്യയെ ബലാത്സംഗം ചെയ്തു. ജയ്പൂരിനടുത്ത് വൈശാലി നഗറിലാണ് സംഭവം.
അടുക്കളയിലെ ജനല്‍ രണ്ട് പേരടങ്ങുന്ന അക്രമികള്‍ വീടിനകത്ത് കടന്നത്. കത്തികൊണ്ട് ഭര്‍ത്താവിനെ ഒമ്പത് തവണയാണ് ഇവര്‍ കുത്തിയത്. ഭര്‍ത്താവിന്റെ പിതാവിനേയും ഇവര്‍ ആക്രമിച്ചു.

വീട്ടില്‍ ഈ സമയം രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഭര്‍ത്താവ് കുത്തേറ്റ് അബോധാവസ്ഥയിലായിരുന്നു ഭര്‍തൃപിതാവിനേയും കുട്ടികളേയും കത്തിയുടെ മുനയില്‍ നിര്‍ത്തിയാണ് സ്ത്രീയെ മാറിമാറി ബലാത്സംഗം ചെയ്തത്. 30 വയസ്സുള്ള സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്.
19 പവന്റെ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് കവര്‍ന്നു. അതിന് ശേഷമാണ് രക്ഷപ്പെട്ടത്. കുട്ടികളുടേയും ഭര#തൃപിതാവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുത്തേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരമാണ്. രണ്ട് ശസ്ത്രക്രിയകള്‍ ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു. ഭര്‍തൃപിതാവിന്റെ കാലിന്റെ എല്ലും ഒടിഞ്ഞിട്ടുണ്ട്.
സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെയാണ് സംഭവം നടന്നത്. സംഘത്തില്‍ വേറേയും ആളുകള്‍ ഉള്ളതായാണ് സംശയിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications