'ഇമോഷണല്‍ റോബോട്ടുകള്‍' വാങ്ങാം, പക്ഷേ സെക്‌സിന് ഉപയോഗിയ്ക്കരുത്!!!
ടോക്യോ: 'പെപ്പെര്‍' എന്നാണ് അതിന്റെ പേര്- വൈകാരിക റോബോട്ട്. മനുഷ്യരെ പോലെ വികാരങ്ങളൊക്കെ ഉള്ള റോബോട്ടുകള്‍ എന്നാണ് വപ്പ്. എന്നാല്‍ അതിനെ വേറൊരു രീതിയിലും ദുരുപയോഗം ചെയ്യരുതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. വാങ്ങുന്പോള്‍ ഇത് സംബന്ധിച്ച് ഒരു കരാറില്‍ ഒപ്പിടുകയും വേണം.
ജപ്പാനിലെ സോഫ്റ്റ് ബാങ്ക് എന്ന കമ്പനിയാണ് പെപ്പെറിനെ നിര്‍മിച്ചിരിയ്ക്കുന്നത്. മനുഷ്യനൊപ്പം ജീവിയ്ക്കാവുന്ന റോബോട്ടുകള്‍ എന്നാണ് വിശദീകരണം. മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാനും ആവശ്യത്തിന് ഉപദേശം നല്‍കാനും കൊച്ചുവര്‍ത്തമാനം പറയാനും ഒക്കെ പെപ്പെറിന് കഴിയും. ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ വലിപ്പമാണ് ഈ ഹ്യൂമനോയ്ഡ് റോബോട്ടിനുള്ളത്.

എന്നാല്‍ പെപ്പെറിനെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കരുത് എന്നാണ് ഇപ്പോള്‍ കമ്പനി നല്‍കുന്ന 'ഉത്തരവ്'. അങ്ങനെ ഒരു ഉത്തരവിടാന്‍ കാരണവും ഉണ്ട്. ഇപ്പോള്‍ തന്നെ ചില വിരുതന്‍മാര്‍ പെപ്പറിനെ അത്തരത്തില്‍ ഉപയോഗിയ്ക്കാവുന്ന ആപ്ലിക്കേഷന്‍സ് ഉണ്ടാക്കിയെടുത്തുകഴിഞ്ഞു. പെപ്പെറിനെ അശ്ലീല സിനിമാ നിര്‍മാണത്തിനും ഉപയോഗിച്ചേക്കുമെന്ന് ഉത്പാദകര്‍ ഭയക്കുന്നുണ്ട്.
അതാണ്ട് ഒരുലക്ഷിത്ത മുപ്പതിനായിരം രൂപയാണ് പെപ്പെറിന്റെ വില. വില്‍പനയ്ക്ക് വച്ചപ്പോള്‍ ഒറ്റമിനിട്ടുകൊണ്ട് ആയിരത്തിലധകിം എണ്ണമാണ് ചെലവായിപ്പോയത്. വിലമാത്രമല്ല, ഇതിനെ സ്വന്തമാക്കുമ്പോള്‍ വാടകയും നല്‍കണം. മാസം 25,000 രൂപ!












Click it and Unblock the Notifications