പുരുഷ ജീവനക്കാരെ പീഡിപ്പിയ്ക്കുന്പോള്‍ സ്ത്രീകളേയും ഒപ്പം കൂട്ടും സൗദി രാജകുമാരന്‍റെ ക്രൂരതകള്‍ കാണൂ
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ അറസ്റ്റിലായ സൗദി രാജകുമാരന്‍ മജീദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ക്രൂരതകള്‍ പുറത്ത്.ലോസ് ആഞ്ചലസിലെ ആഡംബര ബംഗ്ളാവില്‍ ജോലിക്കാരിയെ പീഡപ്പിച്ച രാജകുമാരന്‍റെ ലൈംഗിക അതിക്രമങ്ങളുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നത്. മൂന്ന് ജോലിക്കാരികളാണ് രാജകുമാരനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവരില്‍ നിന്നാണ് ഞെട്ടിപ്പിയ്ക്കുന്ന ഒട്ടേറെ വിവരങ്ങള്‍ പുറം ലോകം അറിഞ്ഞത്.
തന്റെ ജീവനക്കാരായ പുരുഷന്‍മാരെയും പ്രകൃതി വിരുദ്ധ പീഡനത്തിനും രാജകുമാരന്‍ വിധേയനാക്കിയി രുന്നു. താന്‍ രാജകുമാരനാണെന്നും എന്ത് പറഞ്ഞാലും അനുസരിയ്ക്കണമെന്നും ഇയാള്‍ ജോലിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഡെയ്‌ലി മെയില്‍ ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അബ്ദുളള രാജാവിന്ററെ മകന്‍
മജീദ് രാജകുമാരന്‍ അബ്ദുള്ള രാജാവിന്റെ മകനാണെന്നാണ് ഡെയ്‌ലി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് വനിത ജീവനക്കാര്‍
മൂന്ന് വനിത ജീവനക്കാരാണ് രാജകുമാരനെതിരെ ലൈംഗികക പീഡനത്തിന് പരാതി നല്‍കിയിരിയ്ക്കുന്നത്.

സെപ്റ്റംബര്‍
സെപ്റ്റംബര്‍ 21നും 25നും ഇടയില്‍ രാജകുമാരന്റെ ആംഡബര വസതിയില്‍ നടന്ന പാര്‍ട്ടികളില്‍ തങ്ങളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു

കൊക്കെയ്‌നും മദ്യവും
കൊക്കെയ്‌നും മദ്യവും ഉപയോഗിയ്ക്കുന്നതോടെയാണ് രാജകുമാരന്‍ അക്രമാസക്തനാവുന്നതെന്ന് സ്ത്രീകള്‍ പറയുന്നു

പ്രകൃതി വിരുദ്ധ പീഡനം
പുരുഷ ജീവനക്കാരനെ രാജകുമാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായും ഈ സമയങ്ങളില്‍ മുറിയില്‍ തന്നെ നില്‍ക്കാന്‍ വീട്ടുജോലിക്കാരായ സ്ത്രീകളോട് ആവശ്യപ്പെട്ടതായും പറയുന്നു

സ്ത്രീകളോട്
വീട്ടുജോലിക്കാരയ സ്ത്രീകളോട് താന്‍ രാജകുമാരനാണെന്നും താന്‍ ആവശ്യപ്പെട്ടാല്‍ എന്തു നല്‍കണമെന്നും പറഞ്ഞിരുന്നു. ഇവരെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതായും പരാതിയില്‍ പറയുന്നു

വിസമ്മതിച്ചാല്‍
രാജകുമാരന്റെ ആവശ്യങ്ങള്‍ വിസമ്മതിച്ചാല്‍ കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വരിക. മുഖത്തേയ്ക്ക് ഗ്ളാസ് പാത്രങ്ങള്‍ ഉള്‍പ്പടെ വലിച്ചെറിയുകയും ചെവി മുറിച്ചെടുക്കാന്‍ ശ്രമിയ്ക്കുകയും ചെയ്

ഒളിച്ചിരിയ്ക്കും
ലഹരി വിരുന്നുകള്‍ നടക്കുമ്പോള്‍ തങ്ങള്‍ ഒളിച്ചിരിയ്ക്കുകയാണ് പതിവെന്നും പലപ്പോഴും പിടിയ്ക്കപ്പെടാറുണ്ടെന്നും ജോലിക്കാരികള്‍ പറയുന്നു.

ഒളിച്ചിരിയ്ക്കും
ലഹരി വിരുന്നുകള്‍ നടക്കുമ്പോള്‍ തങ്ങള്‍ ഒളിച്ചിരിയ്ക്കുകയാണ് പതിവെന്നും പലപ്പോഴും പിടിയ്ക്കപ്പെടാറുണ്ടെന്നും ജോലിക്കാരികള്‍ പറയുന്നു.

ലൈംഗികാവശ്യത്തിനായി
ലൈംഗികാവശ്യത്തിനായ ആണ്‍-പെണ്‍ ഭേദമില്ലാതെ ഒട്ടേറെപ്പേരെ ഇയാള്‍ എത്തിച്ചിരുന്നതായും പറയുന്നു

പൂട്ടിയിട്ടു
തങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടതായും ജോലിക്കാരികള്‍ പറയുന്നു












Click it and Unblock the Notifications