സൗദി നയതന്ത്ര ഉദ്യോഗസ്ഥന് നേപ്പാളി സ്ത്രീകളെ എത്തിച്ചത്... അതും മലയാളി തന്നെ?
ദില്ലി: ലോകത്ത് എന്ത് പ്രശ്‌നം നടന്നാലും അതിന് പിന്നില്‍ മലയാളികള്‍ ഉണ്ടാകുമെന്നാണ് പറയാണ്. സൗദി നയതന്ത്ര ഉദ്യോഗസ്ഥന് നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തിലും ഇപ്പോള്‍ ഒരു മലയാളി ബന്ധമാണ് പറഞ്ഞുകേള്‍ക്കുന്നത്.
നയതന്ത്ര ഉദ്യോഗസ്ഥന് നേപ്പാളില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് നല്‍കിയത് മലയാളിയാണത്രെ. ഈ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ബംഗാളി സ്ത്രീയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്‍വര്‍ എന്നാണ് ഇയാളുടെ പേര് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കേരളത്തില്‍ എവിടെയാണെന്ന് വ്യക്തമല്ല. ബംഗാളി സ്ത്രീയേയും സൗദി നയതന്ത്രജ്ഞന് നല്‍കിയത് ഇയാള്‍ തന്നെയാണ്. ഏജന്‍സി വഴിയാണ് സ്ത്രീകളെ അന്‍വര്‍ തിരഞ്ഞെടുത്തത് എന്നാണ് വിവരം.
അന്‍വര്‍ ഒരു സൗദി സ്വദേശിനിയെ വിവാഹം കഴിച്ചതായും ബംഗാളി സ്ത്രീയെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട്. എന്തായാലും ഇയാളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട് എന്നാണ് വിവരം.
നേപ്പാളി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പോലീസിന് ഇതുവരെ തുടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications