കന്യകാത്വം സംശയിച്ച് 5വയസുകാരിയെ അച്ഛന് കൊന്നു
റിയാദ്: അഞ്ചുവയസുകാരിയായ മകളുടെ കന്യകാത്വത്തെ സംശയിച്ച് കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന പ്രശസ്ത ഇസ്ലാം മത പണ്ഡിതനെ സൗദി കോടതി വെറുതെ വിട്ടു. ചോരപ്പണം കുട്ടിയുടെ മാതാവിന് നല്‍കാമെന്ന് കൊലയാളിയായ പുരോഹിതന് ഉറപ്പ് നല്‍കിയതോടെയാണ് ഇയാളെ വെറുതെ വിട്ടത്. ഫൈഹാന്-അല്‍-ഖാമ്ദി എന്നയാളാണ് അരുംകൊലയ്ക്ക് ശേഷം ജയില്‍ മോചിതനായത്.
2013 ലാണ് എട്ട് വര്‍ഷത്തെ തടവിനും 800 ചാട്ടയടിയ്ക്കും ഇയാളെ ശിക്ഷിച്ചത്. 10 ലക്ഷം സൗദി റിയാല്‍ ചോരപ്പണമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയും തന്റെ മുന്‍ഭാര്യയുമായ സ്ത്രീയ്ക്ക് നല്‍കാമെന്ന ഉറപ്പിന്മേലാണ് മതപുരോഹിതന് മോചിതനായത്.

പുരോഹിതന്റെ മോചനത്തെത്തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിയ്ക്കുന്നത്. സ്ത്രീകള്‍ വാഹനമോടിച്ചാല്‍ ഗര്‍ഭപാത്രം തകരുമെന്ന് വാദിയ്ക്കുന്ന ഭരണകൂടമാണ് അഞ്ചുവയസുകാരിയുടെ കന്യകാത്വത്തെ സംശയിച്ച് കൊലപ്പെടുത്തിയ പിതാവിനെ വെറുതെ വിട്ടത്. പ്രതിയ്ക്ക് ജീവപര്യന്തമെങ്കിലും നല്കാത്തത്തില് പ്രതിഷേധം ശക്തമാണ്.സൗദി നിയമപ്രകാരം മക്കളെ കൊല്ലുന്ന പിതാക്കന്മാര്ക്ക് വധശിക്ഷ നല്കാന് രാജ്യത്ത് നിയമമില്ലത്രേ.
ലാമ എന്ന അഞ്ചു വയസുകാരിയാണ് പിതാവിന്റെ കൊടുക്രൂരതകള്ക്കിരയായി മരിച്ചത്. പെണ്‍കുട്ടി കന്യകയല്ലെന്ന് മതപണ്ഡിതന് വിശ്വസിച്ചിരുന്നു. പലതവണ ഇയാള്‍ കുഞ്ഞിനെ ബലാത്സംഗം ചെയ്തു. കൊടിയ ശാരീരിക മര്‍ദ്ദനങ്ങളേറ്റ് കുഞ്ഞിന്റെ തലച്ചോറുള്പ്പടെയുള്ള പ്രധാന അവയവങ്ങള്‍ തകരാറിലായി. കന്യകത്വം പരിശോധിയ്ക്കുന്നതിനായി കുട്ടിയെ ഡോക്ടറുടെ അടുത്ത് വരെ ഇയാള്‍ കൊണ്ട് പോയിരുന്നു.
ശാരീരിക പീഡനങ്ങളെത്തുടര്‍ന്ന് അവശനിലയിലായ പെണ്‍കുട്ടി പത്ത് മാസത്തെ ആശുപത്രി വാസത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങി. സ്വന്തം മകളോട് ഇത്രയും ക്രൂരമായി പെരുമാറിയ അച്ഛനെയാണ് സൗദി നിയമം വെറുതെ വിട്ടത്. കൊലയാളിയായ പുരോഹിതന് ജീവപര്യന്തമെങ്കിലും നല്‍കണമെന്ന് സോഷ്യല്നെറ്റവര്ക്കിംഗ് സൈറ്റുകളിലൂടെ പലരും പ്രതികരിച്ചു
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും












Click it and Unblock the Notifications