സ്ത്രീപീഡനത്തിന് സൗദി രാജകുമാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍; കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്ത്
ലോസ് ആഞ്ചലസ്: സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ സ്ത്രീ പീഡനത്തിന് അമേരിയ്ക്കയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. 28 കാരനായ രാജകുമാരനെ ലോസ് ആഞ്ചലസ് പോലീസ് ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സെപ്തംബര്‍ 23 ബുധനാഴ്ചയാണ് മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ പോലീസ് അറസ്റ്റ് ചെയ്ത്. പിന്നീട് മൂന്ന് ലക്ഷം ഡോളര്‍(ഏതാണ്ട് രണ്ട് കോടിയോളം രൂപ) കെട്ടിവച്ചതിനെ തുടര്‍ന്ന് അടുത്ത ദിവസം ജാമ്യത്തില്‍ വിട്ടുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോസ് ആഞ്ചലസിലെ ബെവര്‍ലി ഹില്‍സ് എസ്‌റ്റേറ്റിലെ കൊട്ടാരസമാനമായ ബംഗ്ലാവില്‍ വച്ച് അമേരിക്കക്കാരിയായ വീട്ടുജോലിക്കാരിയുമായി ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു എന്നാണ് കേസ്.

മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദ്
വെറും 28 വയസ്സ് മാത്രമാണ് സൗദി രാജകുമാരനായ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിന് ഉള്ളത്.

ബെവര്‍ലി ഹില്‍സ്
ബെവര്‍ലി ഹില്‍സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ലോകത്തിലെ തന്നെ ഏറ്റവും ആഡംബരങ്ങള്‍ നിറഞ്ഞ ബംഗ്ലാവുകളില്‍ ഒന്നാണ്. വിദേശ ടൂറിസ്റ്റുകളാണ് പലപ്പോഴും ഇത് വാടകക്കെടുക്കുന്നത്. 22,000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീര്‍ണം

സ്ത്രീപീഡനം
ബംഗ്ലാവില്‍ നിന്ന് ഒരു സ്ത്രീയുടെ നിലവിളി അയല്‍വാസി കേട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൊരയൊലിപ്പിച്ചുകൊണ്ട് ബംഗ്ലാവിന്റെ ചുറ്റുമതില്‍ ചാടിക്കടക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു യുവതി.

അമേരിയ്ക്കക്കാരി
അമേരിയ്ക്കക്കാരിയായ വീട്ടുജോലിക്കാരിയാണ് സൗദി രാജകുമാരന്റെ പീഡനത്തിന് ഇരയായത്. ഇവരെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് രാജകുമാരന്‍ നിര്‍ബന്ധിയ്ക്കുകയായിരുന്നു എന്നാണ് പരാതി.

അല്‍ സൗദ് വേട്ടയാടി?
പീഡിപ്പിയ്ക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സ്ത്രീയെ ബംഗ്ലാവിനുള്ളില്‍ വച്ച് രാജകുമാരന്‍ ശരിയ്ക്കും വേട്ടയാടുകയായിരുന്നു എന്നാണ് ആരോപണം. പോലീസ് ഇത് സംബന്ധിച്ച് അന്വേഷിച്ചുകൊണ്ടിരിയ്ക്കുകയാണ്.

കൂടുതല്‍ സ്ത്രീകള്‍
സൗദി രാജകുമാരനെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതികളുമായി രംഗത്ത് വന്നിട്ടുണ്ട്. ബംഗ്ലാവിനുള്ളില്‍ തങ്ങളെ ദിവസങ്ങളോളും പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

പ്രതികരണമില്ല
സംഭവത്തില്‍ സൗദി അറേബ്യയോ അമേരിക്കയിലെ സൗദി എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജുകാമന്റെ പ്രതികരണവും ലഭ്യമായിട്ടില്ല.

കോടതിയില്‍
ഒക്ടോബര്‍ 19 നാണ് കേസ് കോടതി പരിഗണിയ്ക്കുന്നത്. അന്ന് സൗദി രാജകുമാരന്‍ നേരിട്ട് ഹാജരാകേണ്ടി വരും.

ഒരു പരിഗണനയും ഇല്ല
സൗദി രാജകുമാരന്‍ ആണെന്ന ഒരു പരിഗണനയും ലോസ് ആഞ്ചലസ് പോലീസിന്റെ ഭാഗത്ത് നിന്ന് അല്‍ സൗദിന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസ് കനത്താല്‍
കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ രാജകുമാരനെതിരെയുള്ള കേസ് സങ്കീര്‍ണമാകും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications