നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടു
ബെര്ഹാമ്പൂര്: ഹോസ്റ്റലില്‍ വെച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കുട്ടികള്‍ കൂട്ടമായി ഹോസ്റ്റല്‍ വാസം ഉപേക്ഷിച്ചു. ഒഡിഷയിലെ ഗന്‍ജം ജില്ലയിലെ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തിലെ കുട്ടികളാണ് സ്കൂള്‍ ഹോസ്റ്റല്‍ താമസം ഉപേക്ഷിച്ച് രക്ഷിതാക്കള്‍ക്കൊപ്പം വീടുകളിലേക്ക് മടങ്ങിയത്.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിലെ അക്കൗണ്ടന്റും പാചകക്കാരനുമാണ് അറസ്റ്റിലായത്. അക്കൗണ്ടന്റിന്റെ നിര്‍ദ്ദേശപ്രകാരം പാചകക്കാരനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. 22 പൂര്‍ണ നഗ്നചിത്രങ്ങളും അര്‍ദ്ധ നഗ്നചിത്രങ്ങളുമാണ് കണ്ടെത്തിയത്.

87 കുട്ടികളാണ് ഹോസ്റ്റലില്‍ താമസിച്ചുവന്നതിരുന്നത്. ഇവരില്‍ 60 പേരും രക്ഷിതാക്കള്‍ക്കൊപ്പം വീടുകളിലേക്ക് തിരിച്ചുപോയി. എല്ലാ കുട്ടികളും സമൂഹത്തിന്റെ താഴെ തട്ടിലുളളവരാണ്. എസ്.സി, എസ്.ടി, ഒ.ബി.സി. വിഭാഗത്തിലെ ആറ് മുതല്‍ എട്ടുവരെ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിച്ചുവന്നിരുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്.
സംഭവം ഒഡീഷയില്‍ വന്‍ ഒച്ചപ്പാടുണ്ടാക്കിയതോടെ തഹസില്‍ദാരും മറ്റു ഉദ്യോഗസ്ഥരും സ്കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് അധികൃതര്‍ ഉറപ്പു നല്കി കുട്ടികളുടെ സുരക്ഷയ്ക്കായി ഒരു വനിതാ കോണ്‍സ്റ്റബിളിനെയും ഹോസ്റ്റലില്‍ നിയോഗിച്ചു.
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications