കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു

Google Oneindia Malayalam News

അടൂര്‍: കേരളത്തിലെ സ്ത്രീകള്‍ മാത്രമല്ല, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പോലും സുരക്ഷിതമല്ലെന്ന് തീര്‍ച്ചയായും പറയേണ്ടിവരും. അത്തരം വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

അടൂരില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന ഞെട്ടിയ്ക്കുന്ന വാര്‍ത്തയാണ് കേരളത്തിന്റെ മുന്നിലുള്ളത്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍

ഒമ്പതാം ക്ലാസ്സുകാരിയും പത്താം ക്ലാസ്സുകാരിയും ആണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കടമ്പനാട്, ശൂരനാട് സ്വദേശിനികളാണ് ഇവര്‍.

സംഭവം നടന്നത്

സംഭവം നടന്നത്

ഡിസംബര്‍ നാലാം തീയ്യതിയാണ് സംഭവം നടന്നത്. ഒരു പെണ്‍കുട്ടിയെ തൊട്ടടുത്ത ദിവസം വീണ്ടും കൂട്ട ബലാത്സംഗം ചെയ്തു.

പരിചയപ്പെട്ട് കെണിയില്‍ പെടുത്തി

പരിചയപ്പെട്ട് കെണിയില്‍ പെടുത്തി

അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടികളില്‍ ഒരാളുമായി അടുപ്പം സ്ഥാപിച്ചിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് കെണിയില്‍ പെടുത്തിയത്.

ബീച്ചിലേയ്ക്ക്

ബീച്ചിലേയ്ക്ക്

ബീച്ചിലേയ്ക്ക് പോകാം എന്ന് പറഞ്ഞാണ് പെണ്‍കുട്ടികളില്‍ ഒരാളെ ഇയാള്‍ വിളിച്ചത്. ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് സുഹൃത്തിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

 കൈയ്യും കാലും കെട്ടിയിട്ട്

കൈയ്യും കാലും കെട്ടിയിട്ട്

ഷാളുകൊണ്ട് കൈയ്യും കാലും കെട്ടിയിട്ടാണ് പെണ്‍കുട്ടികളില്‍ ഒരാളെ ബലാത്സംഗം ചെയ്തത്. നാല്‌പേര്‍ ചേര്‍ന്നായിരുന്നു ഇത്. കുട്ടികളില്‍ ഒരാളെ മുറിയില്‍ പൂട്ടിയിട്ടു.

ഭീഷണി

ഭീഷണി

സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടികളെ നാട്ടില്‍ തിരിച്ചെത്തിച്ചത്.

വീണ്ടും പീഡനം

വീണ്ടും പീഡനം

തൊട്ടടുത്ത ദിവസം കൗണ്‍സിലിങ്ങിന് എന്ന് പറഞ്ഞ് പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ നിന്ന് പുറത്തിറക്കി. പിന്നീട് ചെറിയഴീക്കലെ ഒരു വീട്ടില്‍ വച്ച് അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.

വിവരം അറിഞ്ഞത്

വിവരം അറിഞ്ഞത്

പെണ്‍കുട്ടികള്‍ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു.

English summary
Two School students gang raped in Adoor, 8 people under police custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X