കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗരതി ഭാര്യ പിടിച്ചു; മലയാളി ടെക്കി ബാംഗ്ലൂരില്‍ അറസ്റ്റില്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന മലയാളി ടെക്കിയെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ സ്വവര്‍ഗരതി ഒളി ക്യാമറകള്‍ വെച്ച് ചിത്രീകരിച്ച ശേഷം ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അബുദാബിയില്‍ ജനിച്ചുവളര്‍ന്ന 32 കാരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്കെതിരായാണ് ഡോക്ടറായ ഭാര്യ പോലീസിനെ സമീപിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍.

കഴിഞ്ഞ വര്‍ഷം വിവാഹിതരായ ഈ ദമ്പതികള്‍ ബാംഗ്ലൂരിലെ മല്ലേശ്വരത്താണ് താമസം. ജോണിന്റെ (പേര് യഥാര്‍ഥമല്ല) മേശയില്‍ നിന്നും ലിപ്സ്റ്റിക്, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവ കണ്ടതോടെയാണ് ഭാര്യയായ ഡോക്ടര്‍ ലിസയ്ക്ക് (പേര് യഥാര്‍ഥമല്ല) സംശയം തോന്നിയത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഇയാള്‍ ഭാര്യയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നില്ലത്രെ.

homosexuality

2013 നവംബറിലാണ് ഇവര്‍ വിവാഹിതരായത്. ഇന്‍ഫോസിസിന്റെ മൈസൂര്‍ ബ്രാഞ്ചിലാണ് ഭര്‍ത്താവ് ജോലി ചെയ്തിരുന്നത്. ഭാര്യ ബാംഗ്ലൂരില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. ആറ് മാസം മുമ്പാണ് ജോണ്‍ ബാംഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിയെത്തിയത്. മറ്റെല്ലാ കാര്യങ്ങളും സാധാരണ പോലെയാണെങ്കിലും തങ്ങള്‍ക്കിടയില്‍ ശാരീരിക ബന്ധം ഉണ്ടായിട്ടില്ല എന്ന് ലിസ പോലീസിനോട് പറഞ്ഞു.

ജോണിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ലിസ നടത്തിയ നിരീക്ഷണത്തിലാണ് ജോണിന്റെ ചെയ്തികള്‍ പുറത്തറിഞ്ഞത്. ലിസ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പുരുഷന്മാരെ വീട്ടില്‍ കൊണ്ടുവരികയായിരുന്നത്രെ ഇയാള്‍. ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയാണ് ലിസ പോലീസില്‍ പരാതി നല്‍കിയത്. ഐ പി സി 377 പ്രകാരമാണ് ജോണിനെതിരെ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണിത്.

English summary
Section 377 slapped on techie after wife catches his gay acts on spycam in Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X