അവിഹിത ബന്ധം; നാവികസേന ഉദ്യോഗസ്ഥനെ പുറത്താക്കി
കൊച്ചി: അവിഹിത ബന്ധങ്ങളുപടെ പേരില്‍ ആരോപണ വിധേയമായ കൊച്ചിയിലെ നാവിക സേന ആസ്ഥാനത്ത് നിന്ന് ഇതേ കാരണത്താല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ പുറത്താക്കി. നാവികസേന കമഡോര്‍ അജയ് ഇറോത്തയെ ആണ് സേനയില്‍ നിന്ന് പുറത്താക്കിയത്.
നാവിക സേനയില്‍ ക്യാപ്റ്റന്‍ റാങ്കിന് മുകളിലാണ് കമഡോറിന്റെ സ്ഥാനം. കരസേനയില്‍ ബ്രിഗേഡിയര്‍ക്ക് തുല്യം. യാതൊരു ആനുകൂല്യങ്ങളും നല്‍കാതെയാണ് അജയ് ഇറോത്തയെ പുറത്താക്കിയത്.

സഹപ്രവര്‍ത്തകന്റെ ഭാര്യമായുള്ള അവിഹിത ബന്ധമാണ് നാവിക സേന ഉദ്യോഗസ്ഥന്റെ പുറത്താക്കലിന് വഴിവച്ചത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വിശദമായ അന്വേഷണത്തിനും വിചാരണക്കും ശേഷമാണ് ഇപ്പോള്‍ സേനയില്‍ നിന്ന് പുറത്താക്കിയത്. കമഡോര്‍ തസ്തികയിലുള്ള മറ്റൊരാളായിരുന്നു പരാതിക്കാരന്‍.
വിചാരണക്കിടെ അജയ് ഇറോത്ത ആരോപണങ്ങള്‍ ഒന്നും നിഷേധിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അന്വേഷണ സംഘത്തിലെ എല്ലാവരും ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നുവത്രെ.
കൊച്ചിയിലെ നാവികസേന ആസ്ഥാനത്തിന് നേരെ നേരത്തേയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യതന്നെ ആരോപണവുമായി രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. നാവികസേന ആസ്ഥാനത്ത് കൊടിയ ലൈംഗിക പീഡനങ്ങളും നിര്‍ബന്ധിത അവിഹിത ബന്ധങ്ങളും നടക്കുന്നുണ്ടെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications