സെക്സിലേര്‍പ്പെട്ട ശേഷം വേശ്യകളെ കൊന്നൊടുക്കിയ പരന്പര കൊലയാളിയ്ക്ക് ജീവപര്യന്തം
മോസ്‌കോ: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം സ്ത്രീകളെ കൊന്നൊടുക്കിയ പരമ്പര കൊലയാളിയ്ക്ക് ജീവപരന്ത്യം. റഷ്യയിലെ മുന്‍ പൊലീസുകാരനായിരുന്ന മിഖയ്ല്‍ പോപ്‌കോവ് (50) എന്നയാളാണ് ജീവപര്യന്തത്തിന് വിധിയ്ക്കെപ്പെട്ടത്. 22 സ്ത്രീകളെയാണ് പോപ്‌കോവ് കൊന്നത്. കൊല്ലപ്പെട്ടവരില്‍ ഏറെയും വേശ്യകളായിരുന്നു. വേശ്യകളുടെ അന്തകനാണ് താനെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. കൊല്ലുന്ന സ്ത്രീകളുടെ ശരീരം വികൃതമാക്കുകയും ഹൃദയം മോഷ്ടിയ്ക്കുകയും ചെയ്തിരുന്നു.
രാത്രികാലങ്ങളില്‍ പൊതുനിരത്തിലൂടെ പൊലീസ് കാറില്‍ സഞ്ചരിച്ചായിരുന്നു ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. തെരുവിലൂടെ ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളോട് കാറില്‍ കയറാന്‍ ആവശ്യപ്പെടും. യാത്രയ്ക്കിടെ ഇവരുമായി ചങ്ങാത്തം സ്ഥാപിയ്ക്കും. തുടര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടും.ഒടുവില്‍ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി വിജനമായ സ്ഥലത്ത് ഉപേക്ഷിയ്ക്കും. തനിയ്ക്ക് വഴങ്ങാത്ത സ്ത്രീകളെ ബലാത്സംഗം ചെയ്തും പ്രതി കൊന്നിട്ടുണ്ട്.

ഒരു അധ്യാപികയും ഒരു ഷോപ്പിലെ ജീവനക്കാരിയെയും പൊലീസുകാരന്‍ ഇത്തരത്തില്‍ കൊന്നിട്ടുണ്ട്. ജോലിയില്‍ നിന്ന് വിരമിയ്ക്കുന്നതിനിടെയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. ലൈംഗിക ശേഷി നഷ്ടമായ കാലയളവിലാണ് ഇയാള്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു.
1994 മുതല്‍ 2000 വരെയായിരുന്നു കൊലപാതകങ്ങളില്‍ ഏറെയും ചെയ്തത്. 22 സ്ത്രീകളെ കൊന്ന പ്രതി രണ്ട് സ്ത്രീകളെ കൊല്ലാനും ശ്രമിച്ചിട്ടുണ്ട്. സെര്‍ബിയക്കാരായ യുവതികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. റഷ്യന്‍ അന്വേഷണ സംഘമാണ് പ്രതിയെ കുടുക്കിയത്. ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പടെ നടത്തിയാണ് പോപ്‌കോവിനെ അന്വേഷണ സംഘം വലയിലാക്കിയത്.












Click it and Unblock the Notifications