ശാശ്വതീകാനന്ദയെ സ്ത്രീയ്ക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുക്കാന്‍ ശ്രമിച്ചുവെന്ന്...
തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച വിവാദങ്ങള്‍ വെള്ളാപ്പള്ളി നടേശനേയും മകന് തുഷാര്‍ വെളളാപ്പള്ളിയേയും വിടാതെ പിന്തുടരുന്നു. ശാശ്വതീകാനന്ദയുടെ സഹായി ആയിരുന്ന വാവരമ്പലം സുരേന്ദ്രന് നടത്തിയിരിയ്ക്കുന്നത് ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തലാണ്.
ദുബായില്‍ വച്ച് ശാശ്വതീകാനന്ദയെ സ്ത്രീയ്ക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രം എടുക്കാന്‍ ശ്രമിച്ചു എന്നാണ് സുരേന്ദ്രന് പറയുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇത് ചെയ്തത്. തുഷാര്‍ സ്വാമിയെ മര്‍ദ്ദിച്ചുവെന്നും സുരേന്ദ്രന് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
വെള്ളാപ്പള്ളിയ്ക്കെതിരെ കത്തെഴുതിയ ശിവഗിരി മഠത്തിലെ സ്വാമിയെ പിന്നീട് കാണാതായെന്നും സുരേന്ദ്രന് ആരോപിയ്ക്കുന്നു. ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഉടന്‍ തന്നെ വെള്ളാപ്പള്ളി രംഗത്തെത്തി.

നഗ്ന ചിത്രം
ദുബായില്‍ വച്ച് ശാശ്വതീകാനന്ദയെ സ്ത്രീയ്ക്കൊപ്പംനിര്ത്തി തുഷാര്‍ വെള്ളാപ്പള്ളി നഗ്നചിത്രം എടുക്കാന്‍ ശ്രമിച്ചു എന്നാണ് വാവരമ്പലം സുരേന്ദ്രന് ആരോപിയ്ക്കുന്നത്.

മര്‍ദ്ദിയ്ക്കുകയും ചെയ്തു
ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളി സ്വാമി മര്‍ദ്ദിച്ചുവത്രെ. ഇക്കാര്യം സ്വാമി തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ വിശദീകരണം.

ഭീഷണി
സ്ത്രീയ്ക്കൊപ്പമുള്ള ചിത്രം പരസ്യപ്പെടുത്തുമെന്ന് തുഷാര്‍ സ്വാമിയെ ഭീഷണിപ്പെടുത്തിയെന്നും സുരേന്ദ്രന് ആരോപിയ്ക്കുന്നു.

കണക്ക് ചോദിച്ചപ്പോള്‍
എസ്എന്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക കണക്ക് ചോദിച്ചതാണ് വെള്ളാപ്പള്ളിയേയും തുഷാര്‍ വെള്ളാപ്പള്ളിയേയും ചൊടിപ്പിച്ചതെന്നാണ് ബിജു രമേശ് നേരത്തെ ആരോപിച്ചിരുന്നത്.

പ്രീതാത്മാനന്ദ എവിടെ
ശാശ്വതീകാനന്ദയുടെ കൊലപാതകത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനാണെന്ന് ആരോപിച്ച് ശിവഗിരി മഠത്തിലെ സ്വാമി പ്രീതാത്മാനന്ദ കത്തെഴുതിയിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ കാണാതായിയെന്നാണ് ആക്ഷേപം.

എല്ലാം തുറന്ന് പറയും
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വീണ്ടും അന്വേഷണം വരികയാണെങ്കില്‍ അന്വേഷണ സംഘത്തോട് താന്‍ എല്ലാം തുറന്ന് പറയുമെന്നും സുരേന്ദ്രന് വ്യക്തമാക്കുന്നു.

എല്ലാം നിഷേധിച്ച് വെള്ളാപ്പള്ളി
സുരേന്ദ്രന് നടത്തിയ വെളിപ്പെടുത്തലുകളെല്ലാം നിഷേധിച്ച് വെള്ളാപ്പള്ളി ഉടന്‍ തന്നെ രംഗത്തിറങ്ങി.

തലമുണ്ഡനം ചെയ്ത് കാശിയ്ക്ക് പോകും
ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് തെളിയിച്ചാല്‍ താന്‍ തല മൊട്ടയടിച്ച് കാശിയ്ക്ക് പോകാമെന്നാണ് വെള്ളാപ്പള്ളി പറയുന്നത്.

അത് ജലസമാധി തന്നെ
ശാശ്വതീകാനന്ദയുടെ മരണം ജലസമാധി തന്നെയാണെന്നാണ് വെള്ളാപ്പള്ളി ആവര്ത്തിയ്ക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സത്യം തെളിയുമോ?
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് പുനരന്വേഷണം വേണമോ എന്ന കാര്യത്തില്‍ ക്രൈം ബ്രാഞ്ച് ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. പുതിയ തെളിവുകളുണ്ടെങ്കില്‍ മാത്രമേ കേസ് വീണ്ടും അന്വേഷിയ്ക്കാനാവൂ.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications