കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടൂരില്‍ പെണ്‍വാണിഭം... ഓണ്‍ലൈനല്ല, സഹോദരിമാര്‍ ചേര്‍ന്ന് വാടക വീട്ടില്‍

Google Oneindia Malayalam News

അടൂര്‍: ഇത് ഓണ്‍ലൈന്‍ പെണ്‍വാണിഭങ്ങളുടെ കാലമാണെങ്കിലും പിടിയിലാകുന്നത് പലപ്പോഴും അത്ര 'ഹൈടെക്' സംഘങ്ങളല്ല. രാഹു-രശ്മി കേസ് അല്ലാതെ അടുത്തിടെ പിടിയിലായത് മുഴുവന്‍ വീടുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭങ്ങളാണ്.

സഹോദരിമാര്‍ ചേര്‍ന്ന് നടത്തിയ 'പെണ്‍വാണിഭം' പിടിയ്ക്കപ്പെട്ട വാര്‍ത്തയാണ് അടൂരില്‍ നിന്ന് വരുന്നത്. മൂന്ന് സ്ത്രീകളടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വാടകവീട്ടില്‍

വാടകവീട്ടില്‍

പഴകുളം പതിനാലാം മൈലില്‍ ആണ് സംഭവം. നാല് മാസം മുമ്പ് വീട് വാടകയ്‌ക്കെടുത്തു. പിന്നീട് നടന്നത് പെണ്‍വാണിഭമാണെന്നാണ് റിപ്പോര്‍ട്ട്.

രഹസ്യവിവരം

രഹസ്യവിവരം

സാധാരണ ഗതിയില്‍ സമീപവാസികളാണ് പരാതിയുമായി രംഗത്ത് വരാറുള്ളത്. എന്നാല്‍ ഇവിടെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡും അറസ്റ്റും നടന്നത്.

അഞ്ച് പേര്‍

അഞ്ച് പേര്‍

ആലപ്പുഴ സ്വദേശിനി സുകുമാരി(39), ആടൂര്‍ സ്വദേശിനികളായ സിമി(26), സൗമി(28), താമരക്കുളം സ്വദേശി ഷാജി(44), പത്താനപുരം സ്വദേശി അജയകുമാര്‍(42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സഹോദരിമാര്‍

സഹോദരിമാര്‍

അറസ്റ്റിലായ സിമിയും സോമിയും സഹോദരിമാരാണെന്നാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ഇവര്‍ ഈ സംഘത്തില്‍ എത്തപ്പെട്ടത് എന്ന കാര്യം അന്വേഷിച്ചുവരികയാണ്.

പണവും ഫോണും

പണവും ഫോണും

വീട്ടില്‍ നടത്തിയ പരിശോധനയില്‍ 24,000 രൂപയും ഏഴ് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

വൈദ്യപരിശോധന

വൈദ്യപരിശോധന

പിടിയിലായവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അടൂര്‍ സിഐ എംജി ബാബുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

English summary
Police arrested five member sex racket at Adoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X