കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ മാത്രമല്ല, ആയുര്‍വേദ ചികിത്സയുടെ പേരിലും തിരുവനന്തപുരത്ത് പെണ്‍വാണിഭം

Google Oneindia Malayalam News

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ ബ്രേക്കിങ് ന്യൂസ്. എന്നാല്‍ ഓണ്‍ലൈനില്‍ അവസാനിയ്ക്കുന്നില്ല പെണ്‍വാണിഭ വാര്‍ത്തകള്‍.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ആയുര്‍വേദ ചികിത്സയുടെ മറവിലാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

കേരളത്തില്‍ നിരോധിച്ചിട്ടുള്ള 'ക്രോസ്സ് മസ്സാജിങ്ങും' ഇവിടെ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ഷ വൈദ്യനിലയം

ആര്‍ഷ വൈദ്യനിലയം

ആര്‍ഷ വൈദ്യനിലയം എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലാണ് ആയുര്‍വേദത്തിന്റെ പേരില്‍ പെണ്‍വാണിഭം നടക്കുന്നതായി ആരോപണം. ഓവര്‍ബ്രിഡ്ജിനടുത്താണ് സ്ഥാപനം.

ദൃശ്യങ്ങള്‍ തെളിവ്

ദൃശ്യങ്ങള്‍ തെളിവ്

ദൃശ്യങ്ങളുള്‍പ്പെടെയുള്ള തെളിവുകളുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ടിവി പ്രസാദ് ആണ് റിപ്പോര്‍ട്ടര്‍.

ക്രോസ്സ് മസ്സാജ്

ക്രോസ്സ് മസ്സാജ്

സ്ത്രീകളെ പുരുഷന്‍മാരും, പുരുഷന്‍മാരെ സ്ത്രീകളും മസ്സാജ് ചെയ്യുന്നതിന് കേരളത്തില്‍ നിരോധനമുണ്ട്. ഈ 'സേവനം' ഇവിടെ ലഭ്യമാണെന്നാണ് പറയുന്നത്.

കേരളത്തിലെവിടേയും ഇല്ല

കേരളത്തിലെവിടേയും ഇല്ല

കേരളത്തിലെവിടേയും ക്രോസ്സ് മസ്സാജ് സൗകര്യം ഇല്ല. കോവളത്തൊക്കെ ഉണ്ടായിരുന്നത് പൂട്ടിപ്പോയി എന്നാണ് നടത്തിപ്പുകാരന്‍ പറഞ്ഞത്.

വെറും 2,500

വെറും 2,500

വെറും രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് ക്രോസ്സ് മസ്സാജിങ്ങിന്റെ ചാര്‍ജ്ജ്. 'മറ്റ്' കാര്യങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ചോദിച്ച് നോക്കാനാണ് നടത്തിപ്പുകാരന്‍ പറയുന്നത്.

പ്രലോഭനം

പ്രലോഭനം

വെറും മസ്സാജ് സെന്ററെന്ന് കരുതി കയറുന്നവരേയും പ്രലോഭിപ്പിയ്ക്കുന്നതാണ് ഇവിടത്തെ രീതി എന്നും ആക്ഷേപമുണ്ട്.

കള്ള് കുടിയ്ക്കാം, എന്തും ചെയ്യാം

കള്ള് കുടിയ്ക്കാം, എന്തും ചെയ്യാം

ആശുപത്രിയില്‍ മുറി കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും വേണ്ട. മുറിയില്‍ സ്ത്രീകളെ കൊണ്ടുവരാം. കള്ളുകുടിയ്ക്കുകയും ആകാം.

സെക്‌സ് തെറാപ്പി

സെക്‌സ് തെറാപ്പി

ലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയും ഇവിടെയുണ്ടെന്നാണ് ബോര്‍ഡുകള്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ പേരിലും നടക്കുന്നത് മറ്റ് ചിലതാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിയ്ക്കുന്നത്.

മണിലാല്‍

മണിലാല്‍

മണിലാല്‍ എന്ന ആളാണ് ഡോക്ടറെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാള്‍ തന്നെയാണ് കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നതും.

പോലീസ് റെയ്ഡ്

പോലീസ് റെയ്ഡ്

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് തമ്പാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ ആര്‍ഷ വൈദ്യനിലയത്തില്‍ പരിശോധന നടത്തി. ഒട്ടേറെ മദ്യക്കുപ്പികള്‍ ഇവിടെ നിന്ന് കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് റിപ്പോർട്ട്

ഇതാ ഏഷ്യാനെറ്റ് ന്യൂസിൻറെ റിപ്പോർട്ട്.

English summary
Sex Racket in the shade of Ayruveda Treatment at Thiruvananthapuram-report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X