16,000 കോടിയുടെ ഉടമ... പബ്ബില്‍ വച്ച് അധ്യാപികയുടെ മാറിടത്തില്‍ പിടിച്ചു, വാങ്ങിവച്ച 'സെക്സ് പണി'
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സംഭവം ഉണ്ടായത്. ഇപ്പോഴാണ് അതില്‍ കോടതി ശിക്ഷ വിധിച്ചത്
ലണ്ടന്‍: എത്ര വലിയ കോടീശ്വരന് ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. താന്തോന്നിത്തരം കാണിച്ചാല്‍ അതിന്റെ പരിണത ഫലവും അനുഭവിച്ചേ മതിയാവൂ.
ലണ്ടനിലെ ഈ കോടീശ്വരന് ചെറിയൊരു കോടീശ്വരന് ഒന്നും അല്ല. പതിനാറായിരെം കോടിയുടെ ആസ്തിയുള്ള കമ്പനിയുടെ ഡയറക്ടറാണ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം, കള്ള് കുടിച്ചാല്‍ അത് വയറ്റില്‍ കിടക്കണം എന്ന മലയാളി തത്വത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല.
പബ്ബില്‍ വച്ച് അധ്യാപികയെ കയറിപ്പിടിച്ച കോടീശ്വരന് പണം എറിഞ്ഞ് രക്ഷപ്പെടാനുള്ള അവസരം ഒന്നും ലഭിച്ചില്ല.

സുന്ദരനായ ഈ കോടീശ്വരന്റെ പേര് ആന്റണി ടൊക്കാല്റ്റി എന്നാണ്. ജെപിഡബ്ല്യൂ റിയല്‍ എസ്റ്റേറ്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഇയാള്‍.

തെക്കന്‍ ലണ്ടനിലെ ഒരു പുഴയോര പബ്ബില്‍ വച്ചായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. പബ്ബില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.

സായാഹ്നം പബ്ബില്‍ ചെലവഴിക്കാനെത്തിയ അധ്യാപികയോടായിരുന്നു കോടീശ്വരന്റെ മോശം പെരുമാറ്റം. ഭര്‍ത്താവിനൊപ്പം ആയിരുന്നു അധ്യാപിക എത്തിയത്.

തന്റെ വലത് മാറിടത്തിന് താഴെ ഇയാള്‍ കടന്നു പിടിച്ചു എന്നാണ് അധ്യാപികയുടെ പരാതി. ആദ്യത്തെ തവണ കൈ തട്ടി മാറ്റിയപ്പോള്‍ ഒരിക്കല്‍ കൂടി ഇയാള്‍ കടന്നുപിടിച്ചുവത്രെ.

അധ്യാപിക ബഹളമുണ്ടാക്കിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് ആന്റണിയെ പിടികൂടി. നല്ല മദ്യ ലഹരിയില്‍ ആയിരുന്ന ഇയാള്‍ എല്ലാം നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണില്‍ ആയിരുന്നു സംഭവം നടന്നത്. കേസ് കോടതിയില്‍ എത്തിയപ്പോഴും ആന്റണിയ്ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നല്ല ശിക്ഷ തന്നെ കോടതി വിധിച്ചു.

2,800 പൗണ്ട് പിഴയടക്കാന്‍ കോടതി വിധിച്ചു. ഏതാണ്ട് രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരം ഇന്ത്യന്‍ രൂപ. അതുകൂടാതെ അഞ്ച് വര്‍ഷത്തേയ്ക്ക് സെക്സ് ഒഫന്‍ഡര്‍ രജിസ്റ്ററില്‍ ഒപ്പിടാനുും കോടതി വിധിച്ചു.

ഇയാള്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ 150 മണിക്കൂര്‍ പൊതുജന സേവനം നടത്തുകയും വേണം.

13 വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ പിതാവാണ് ആന്റണി. കഴിഞ്ഞ നാല് വര്‍ഷമായി ഒരേയൊരു ജീവിത പങ്കാളിയേ ഇയാള്‍ക്കുള്ളൂ. ഈ വാദങ്ങളൊക്കെ കോടതിയില്‍ ഉന്നയിച്ചെങ്കിലും ഒരു ഗുണവും ഉണ്ടായില്ല.

പബ്ബില്‍ വച്ച് നടന്ന സംഭവങ്ങള്‍ തന്നെ ആകെ അസ്വസ്ഥയാക്കി എന്നാണ് അധ്യാപിക പ്രതികരിച്ചത്. മേലില്‍ ഇയാള്‍ ഇത്തരത്തില്‍ പെരുമാറാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നും അധ്യാപിക പറഞ്ഞു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications