ഡ്രൈവിങ്ങിനിടെ സെക്‌സ്; ഇന്ത്യന്‍ വംശജന് 7 വര്‍ഷം തടവ്
ലണ്ടന്‍: ഡ്രൈവിങ്ങിനിടെ സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ കാമുകി മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജന് 7 വര്‍ഷം തടവ്. ഇംഗ്ലണ്ടിലെ വെസ്റ്റ് സക്‌സസില്‍ വെച്ച് കഴിഞ്ഞവര്‍ഷം ഉണ്ടായ അപകടത്തില്‍ മിനേഷ് പ്രഭാത് എന്നയാള്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇദ്ദേഹത്തിന്റെ ബിഎംഡബ്ലു കാര്‍ ആണ് അപടത്തില്‍പ്പെട്ടത്.
അപകടമുണ്ടായശേഷം ഇയാളുടെ കാമുകി ലിസ പുറത്തേക്കു തെറിച്ചുവീണു പരിക്കേല്‍ക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. ബ്രായും ടീ ഷര്‍ട്ടും മാത്രമായിരുന്നു യുവതി അപകടമുണ്ടാകുമ്പോള്‍ ധരിച്ചിരുന്നത്. മിനേഷ് ആകട്ടെ ട്രൗസറും അണ്ടര്‍വെയറും താഴേക്ക് നീക്കിയ നിലയിലുമായിരുന്നു. ഡ്രൈവിങ്ങിനിടെ സെക്‌സില്‍ ഏര്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ഡ്രൈവിങ്ങിനിടെ സെക്‌സ് ചെയ്തതാണ് അപടത്തിനിടയാക്കിയതെന്ന് വളരെ വ്യക്തമാണ് വിധി പ്രസ്താവിച്ച ജഡ്ജ് പീറ്റര്‍ ഗ്രിഫ്ത് പറഞ്ഞു. ഇത്തരം തെറ്റുകള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. സെക്‌സിനുള്ള സൗകര്യങ്ങള്‍ ധാരാളം ഉണ്ടായിരിക്കുമ്പോള്‍ തന്നെ അത്യന്തം അപകടകരമായ ഒരു മാര്‍ഗം തെരഞ്ഞെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രൈവിങ്ങിനിടെ താന്‍ സെക്‌സില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്നാണ് മിനേഷ് വിചാരണയ്ക്കിടെ പറഞ്ഞിരുന്നത്. എന്നാല്‍, അക്കാര്യം തള്ളിയ അന്വേഷണ സംഘം ഇയാള്‍ മദ്യപിച്ചിരുന്നതായും മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. മരിച്ച ലിസയ്ക്ക് രണ്ടുമക്കളുണ്ട്.












Click it and Unblock the Notifications