Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനം സഹിയ്ക്കാനാവതെ വീട്ടമ്മ ആത്മഹത്യ ചെയ്തു

ബാംഗ്ലൂര്‍: മാസങ്ങളായി തുടരുന്ന ലൈംഗിക പീഡനവും മാനസിക സമ്മര്‍ദ്ദവും സഹിയ്ക്കാനാവെത 29 കാരിയായ വീട്ടമ്മ ജീവനൊടുക്കി. അണ്ണാമലൈ എന്നയാളുടെ ലൈംഗിക പീഡനം സഹിയ്ക്കാനാവയെതാണ് യുവതി ജീവനൊടുക്കിയത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇയാളും സുഹൃത്തുക്കളും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിയ്ക്കുകയായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് അണ്ണാമലെയ്‌ക്കൊപ്പം ചെല്ലാന്‍ യുവതിയെ സംഘം നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്.

താന്‍ നേരിടുന്ന പീഡനങ്ങളെപ്പറ്റിയോ സമ്മര്‍ദ്ദത്തെപ്പറ്റിയോ യുവതി ബന്ധുക്കളെയും ഭര്‍ത്താവിനെയും വിവരമറിയിച്ചില്ല. മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. അണ്ണാമലൈയ്‌ക്കൊപ്പം ജീവിയ്ക്കാന്‍ യുവതി തയ്യാറായില്ലെങ്കില്‍ കുട്ടികളെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് സ്ത്രീ അത്മഹത്യയ്ക്ക് ശ്രമിച്ചത്.

Rape

വിഷം കഴിച്ചതിന് പുറമെ ഇവര്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിയ്ക്കാനും ശ്രമിച്ചു. സ്വന്തം വീട്ടില്‍ വച്ചാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ യുവതിയുടെ സഹോദരന്‍ ഇവരെ രക്ഷിച്ച് ആശുപത്രിയിലാക്കി. തുടര്‍ന്ന് പൊലീസിന് നല്‍കിയ മൊഴിയിലാണ് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്ന അണ്ണാമലൈയെപ്പറ്റി യുവതി മൊഴി നല്‍കിയത്. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ഭര്‍ത്താവിനെ കൊല്ലുമെന്നായിരുന്നുപ ഭീഷണി. പീഡനം സഹിയ്ക്കാന്‍ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി മരണമൊഴി നല്‍കി.പ്രതിയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions