അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചു: ഷക്കീല
കടുത്ത പ്രതിസന്ധിക്കാലത്ത് മലയാള സിനിമയെയും സിനിമ കൊട്ടകകളെയും താങ്ങി നിര്‍ത്തിയ നടി - ഷക്കീല എന്ന സിനിമാ നടിക്ക് ഇതില്‍പ്പരം ഒരു വിശേഷണം ആവശ്യമില്ല. കിന്നാരത്തുമ്പികള്‍ എന്ന ബി ഗ്രേഡ് ചിത്രം ഹിറ്റായതിന് പിന്നാലെ വര്‍ഷങ്ങളോളം മലയാള സിനിമയില്‍ ഷക്കീല ചിത്രങ്ങളുടെ ഒഴുക്കായിരുന്നു. രേഷ്മ, സിന്ധു, മറിയ തുടങ്ങിയ നടിമാര്‍ക്കൊപ്പം ഷക്കീല തീയറ്ററുകളെ ഇളക്കിമറിച്ചു.
ഷക്കീലയുടെ മാദകമേനി മാത്രം കണ്ട് ശീലിച്ച മലയാളികളെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായിട്ടാണ് ഈ നടി ഇപ്പോള്‍ എത്തുന്നത്. എന്നാല്‍ കുട്ടിക്കാലം മുതല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിന്റെ വേദനകളാണ് നടി പങ്കുവെക്കുന്നത്. സ്കൂളില്‍ ശിക്ഷാ നടപടിയുടെ പേരില്‍ ഷക്കീലയെ പീഡിപ്പിച്ചവരില്‍ സ്വന്തം അധ്യാപകര്‍ പോലുമുണ്ട്. ഷക്കീലയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ.

അധ്യാപകരും പീഡിപ്പിച്ചു
സ്കൂളില്‍ വെച്ച് അധ്യാപകരുടെ പീഡനത്തിന് പോലും താന്‍ ഇരയായിട്ടുണ്ട്. ശിക്ഷിക്കുന്നു എന്ന വ്യാജേനയാണ് പലരും തന്നെ പീഡിപ്പിച്ചത്.

കാരണം ഇത് മാത്രം
താന്‍ തെറ്റ് ചെയ്തത് കൊണ്ടൊന്നുമല്ല അധ്യാപകര്‍ തന്നെ പീഡിപ്പിച്ചത്. വെളുത്തുപോയി എന്നും സുന്ദരിയായിപ്പോയി എന്നുമുള്ള തെറ്റേ താന്‍ ചെയ്തുള്ളൂ.

പരാതി ആരോട് പറയാന്‍
ഈ പീഡനത്തെക്കുറിച്ച് വീട്ടുകാരോട് പരാതി പറഞ്ഞു. പക്ഷേ കാര്യമുണ്ടായില്ല. ചെയ്ത തെറ്റിന്റെ ശിക്ഷയാണ് എന്ന് പറഞ്ഞ് അവര്‍ അത് നിസാരമായി തള്ളിക്കളഞ്ഞു.

സിനിമയിലെത്തിയതും ഇങ്ങനെ
മാതാപിതാക്കള്‍ തന്നെയാണ് തന്നെ സിനിമയിലേക്ക് തള്ളിവിട്ടതും. സ്വഭാവനടിയാകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഐറ്റം ഡാന്‍സും ബി ഗ്രേഡ് ചിത്രങ്ങളുമായി ഷക്കീലയുടെ തട്ടകം.

സില്‍ക്ക് സ്മിതയ്ക്ക് ശേഷം
മലയാളിയൗവനത്തെ ഏറെ ത്രസിപ്പിച്ച നടിയായിരുന്നു ഷക്കീല. സില്‍ക്ക് സ്മിതയ്ക്കു ശേഷം ശരീരം കൊണ്ട് ഇത്രയും വശീകരിച്ച നടി വേറെയുണ്ടായിട്ടില്ല. മലയാളിയുവാക്കളെയും വയോധികരെയും ഷക്കീല ഒരേപോലെ ആകര്‍ഷിച്ചിരുന്നു.

കിന്നാരത്തുമ്പികളിലൂടെ തുടക്കം
ജെ. പ്രസാദ് സംവിധാനം ചെയ്ത ഈ കിന്നാരത്തുമ്പികളിലൂടെയാണ് ഷക്കീല തരംഗം മലയാളത്തില്‍ തുടങ്ങിയത്. പിന്നീട് ഇതേപോലുള്ള ചിത്രങ്ങളിലൂടെ ഷക്കീല മലയാളികളുടെ ഇഷ്ടനായികയാകയായി.

പ്രതികാരം വീട്ടുകാരോട് തന്നെ
കുടുംബത്തിനുവേണ്ടിയാണ് താന്‍ സിനിമയിലെത്തിയതെന്ന് മുമ്പ് ഷക്കീല പറഞ്ഞിട്ടുണ്ട്. താന്‍ കുടുംബത്തിനെതിരെ പ്രതികാരം ചെയ്യുമെന്നും കന്നട ടെലിവിഷന്‍ ചാനലിലെ ബിഗ് ബോസ് എന്ന പരിപാടിയില്‍ ഷക്കീല പറഞ്ഞിരുന്നു

ഏതൊക്കെ ഭാഷകള്‍, എത്ര ചിത്രങ്ങള്‍...
മലയാള സിനിമയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം ഷക്കീല അഭിനയിച്ചു. ഷക്കീലയുടെ മൊഴിമാറിയെത്തിയ അന്യഭാഷാ ചിത്രങ്ങള്‍ക്ക് പോലും ഇവിടെ വലിയ ഡിമാന്‍ഡ് ആയിരുന്നു.

തട്ടകം മാറാന്‍ ശ്രമം
ബി ഗ്രേഡ് ചിത്രങ്ങളില്‍ മാദക നടിയായി വന്ന ഷക്കീല പിന്നീട് സ്വഭാവ നടിയായി മാറാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. അതൊന്നും ഫലിക്കാതെ വന്നപ്പോള്‍ ഇപ്പോള്‍ സംവിധാന രംഗത്ത് കാലെടുത്ത് വച്ചിരിക്കുകയാണ് ഷക്കീല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications