ശില്‍പയുടെ മരണത്തിന് പിന്നില്‍ ആരാണ്... സെക്‌സ് മാഫിയ?
തിരുവനന്തപുരം: സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലെ നായികയായിരുന്ന ശില്‍പയുടെ മരണത്തിലെ ദുരൂഹ നീങ്ങുന്നില്ല. അന്വേഷണം ഇതുവരെ എങ്ങും എത്തിയിട്ടില്ല.
മകള്‍ ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കള്‍ ഉറപ്പിച്ച് പറയുന്നത്. അവസാനമായി വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ സുഹൃത്തിനേയും ശില്‍പയുടെ കാമുകനേയും ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളില്‍ നിന്ന് എന്ത് വിവരമാണ് ലഭിച്ചിട്ടുള്ളത് എന്ന് ഇപ്പോഴും വ്യക്തമല്ല.
ബാലചന്ദ്രമേനോന്റെ സിനിമയിലായിരുന്നു ശില്‍പ അവസാനമായി അഭിനയിച്ചത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം.

ആരോപണങ്ങള്‍ പലവിധം
തങ്ങളുടെ മകളെ കൊലപ്പെടുത്തിയതാണെന്നാണ് മാതാപിതാക്കള്‍ ആരോപിയ്ക്കുന്നത്. കാമുകന്‍ ലിജിന്‍, ശില്‍പയുടെ സുഹൃത്തായ പെണ്‍കുട്ടി, ഈ പെണ്‍കുട്ടിയുടെ കാമുകന്‍ എന്നിവരിലേയ്ക്കാണ് വീട്ടുകാരുടെ സംശയം നീളുന്നത്.

സെക്‌സ് റാക്കറ്റ്
ശില്‍പയുടെ കാമുകന്റെ വീട് നില്‍ക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിയ്ക്കുന്നുണ്ട്. ശില്‍പയുടെ മരണത്തിന് ഇതുമായി ബന്ധമുണ്ടോ എന്നാണ് നാട്ടുകാരുടെ സംശയം.

ചോദ്യം ചെയ്യല്‍
ശില്‍പയുടെ കാമുകനായ ലിജിന്‍ എന്ന ചെറുപ്പക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സുഹൃത്തും കാമുകനും
മരണപ്പെട്ട ദിവസം സുഹൃത്തിനൊപ്പമാണ് ശില്‍പ വീട്ടില്‍ നിന്നിറങ്ങിയത്. ഈ പെണ്‍കുട്ടിയും കാമുകനും ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്

ചോദ്യം ചെയ്തില്ലെന്നും പരാതി
ശില്‍പയുടെ സുഹൃത്തും കാമുകനും വിദ്യാര്‍ത്ഥികളാണ്. ഈ പേര് പറഞ്ഞ് ഇവരെ പോലീസ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് ആക്ഷേപമുണ്ട്.

ശില്‍പയുടെ ഫോണ്‍
ശില്‍പ മരിയ്ക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ സുഹൃത്തായ പെണ്‍കുട്ടിയുടെ കൈയ്യില്‍ ആയിരുന്നത്രെ ഉണ്ടായിരുന്നത്. ഇത് സംബന്ധിച്ചുള്ള അന്വേഷണം എവിടേയും എത്തിയിട്ടില്ല

ഫേസ്ബുക്ക്
ശില്‍പ മരണപ്പെട്ടു എന്ന് കണ്ടെത്തിയ സമയത്തിന് ശേഷവും അവളുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നിട്ടുണ്ടായിരുന്നതായും പറയുന്നു. ഇത് ആരാണ് ചെയ്തതെന്നും കണ്ടെത്തിയിട്ടില്ല.

സൈബര്‍ സെല്‍ അന്വേഷണം
ശില്‍പയുടെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ സൈബര്‍ സെല്‍ അന്വേഷിയ്ക്കുന്നുണ്ട്.

സംഭവിച്ചതെന്ത്?
ശില്‍പയുടെ കാര്യത്തില്‍ സംഭവിച്ചത് എന്താണെന്നത് സംബന്ധിച്ച് പോലീസിന് ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications