വനിതാ കോണ്‍സ്റ്റബിളിനെ എസ്ഐ ബലാത്സംഗം ചെയ്തു
രാജ്ഗഡ്: വിവാഹ വാഗ്ദാനം നല്കി സബ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്തതായി വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി. ഇപ്പോള്‍ സ്ത്രീധനം ആവശ്യപ്പെട്ട് സബ് ഇന്‍സ്പെക്ടര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയാണ് എന്നും പരാതിക്കാരിയായ വനിതാ കോണ്‍സ്റ്റബിള്‍ പറയുന്നു. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം.
വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ എസ് ഐ സുഭാഷ് ദ്വിവേദിക്കെതിരെ പോലീസ് കേസെടുത്തു. പചോര്‍ പോലീസ് സ്റ്റേഷനില്‍ പ്രൊബേഷറി എസ് ഐ ആയി എത്തിയതാണ് സുഭാഷ് ദ്വിവേദി. അവിടെ വെച്ച് വനിതാ കോണ്‍സ്റ്റബിളിനെ പരിചയപ്പെടുകയും ബന്ധം ക്രമേണ വഴിമാറുകയുമായിരുന്നു.

ഒരു ലോഡ്ജില്‍ കൊണ്ടുപോയാണ് എസ് ഐ തന്നെ ബലാത്സംഗം ചെയ്തത് എന്നാണ് വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി. വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീധനം തരണമെന്നും ഇയാള്‍ പറഞ്ഞത്രെ. ഇതേത്തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിളിന്റെ കുടുംബാംഗങ്ങള്‍ ഇടപെട്ട് വിവാഹത്തില്‍ നിന്നും പിന്മാറി.
എസ് ഐക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. ഇയാളുടെ അച്ഛനും മറ്റ് ബന്ധുക്കള്‍ക്കും എതിരെയും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് പചോരി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ ശര്‍മ പറഞ്ഞു. എസ് ഐയും കുടുംബവും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications