കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ എസ്ഐ ആത്മഹത്യ ചെയ്തു

  • By Meera Balan
Google Oneindia Malayalam News

കാസര്‍കോട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആദൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വി. പി സുഗുണന്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു . കേസില്‍ അകപ്പെട്ടതിലുള്ള മാനസിക സമ്മര്‍ദ്ദം മൂലം സുഗുണന്‍ തൂങ്ങി മരിച്ചെന്നാണ് വിവരം .

കേസില്‍ പൊലീസ് പിടിയിലായതോടെ തന്റെ കുടുംബബന്ധം തകരുമെന്ന് സുഗുണന്‍ ഭയപ്പെട്ടിരുന്നു . ഏറെ മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്.

Kasarcode

പണമിടപാട് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ ആദിവാസി പെണ്‍കുട്ടിയുമായി സുഗുണന്‍ സൗഹൃദത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കുകയായിരുന്നുവെന്നാണ് കേസ് . പെണ്‍കുട്ടി ജോലിയ്ക്ക് നിന്ന വീട്ടുകാരാണ് പീഡനവിവരമറിഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത് .

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഗുണനെ അറസ്റ്റ് ചെയ്തത് . തുടര്‍ന്ന് റിമാന്‍ഡിലായ സുഗുണന്‍ കഴിഞ്ഞ ദിവസം ജാമ്യത്തലിറങ്ങിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു . 28 വര്‍ഷമായി സര്‍വീസിലുള്ള സുഗുണന്‍ രണ്ട് വര്‍ഷം മുന്‍പാണ് ആദൂര്‍ സ്റ്റേഷനിലെത്തുന്നത് . പെണ്‍കുട്ടിയുടെ പരാതിയില്‍ എസ്ഐയ്ക്ക് എതിരെ കേസെടുക്കാതാരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു .

English summary
SI committed suicide after he arrested in rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X