കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പതിയില്‍ ബാലികയെ പീഡിപ്പിച്ചുകൊന്നു

Google Oneindia Malayalam News

child abuse
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. യെര്‍പേഡു മണ്ഡലത്തിലെ കുക്കലഗുണ്ട സ്വദേശിനിയായ പെണ്‍കുട്ടിയാണ് മൃഗീയമായ പീഡനത്തിന് ഇരയായി മരിച്ചത്.

ഞായറാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ കാണാതായത്. ഗണേശചതുര്‍ത്ഥി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന അച്ഛനമ്മമാരും സഹോദരിയും കുട്ടിയെ കാണാതായത് അറിഞ്ഞത് കുറേനേരം കഴിഞ്ഞപ്പോഴാണ്. അയല്‍വക്കത്തെ വീടുകളിലും പരിസര പ്രദേശങ്ങളിലും കുട്ടിയെ അന്വേഷിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു എങ്കിലും ഫലമുണ്ടായില്ല.

ചൊവ്വാഴ്ച രാവിലെയാണ് കൃഷിസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

രഹസ്യഭാഗങ്ങളില്‍ ഉള്‍പ്പെടെ കടിയേറ്റ പാടുകളും പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. കൃഷിസ്ഥലത്ത് പണിയെടുക്കുന്ന യാനാഥി ഗിരി എന്ന 26 കാരനെ സംശയിക്കുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. കുട്ടിയെ കാണാതായ ദിവസം ഇയാള്‍ കുട്ടിയുമായി സംസാരിക്കുന്നത് കണ്ടവരുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബിലെ ലുധിയാനയില്‍ രണ്ടരവയസ്സ് പ്രായമുള്ള കുഞ്ഞിനെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

English summary
A six-year-old girl was raped and murdered in Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X